Kadavatt toni

കടവത്ത് തോണി
Work
Year
Language

കടവത്തു തോണീയടുത്തപ്പോള്‍ പെണ്ണിന്റെ
കവിളത്തു മഴവില്ലിന്‍ നിഴലാട്ടം
ഇന്നു കടവത്തു തോണീയടുത്തപ്പോള്‍ പെണ്ണിന്റെ
കവിളത്തു മഴവില്ലിന്‍ നിഴലാട്ടം
ആരുടെ?

കാലൊച്ച മുറ്റത്തു കേട്ടപ്പോളൊരുവള്‍ക്കു
കനകക്കിനാവിന്റെ കളിയാട്ടം
ഇന്നു കാലൊച്ച മുറ്റത്തു കേട്ടപ്പോളൊരുവള്‍ക്കു
കനകക്കിനാവിന്റെ കളിയാട്ടം
എനിക്കൊ?
(കടവത്ത്....)

കതകുചെന്നമ്മ തുറന്നപ്പോല്‍ തൂണിന്റെ
പിറകില്‍ നിന്നൊരു തത്തക്കൊളിനോട്ടം
(കതകുചെന്നമ്മ )
ഇന്നു തുളസിത്തറക്കു വിളക്കുമായ് ചെന്നപ്പോള്‍
കിളിവാതിലിലൊരുവന്റെ തിരനോട്ടം
മ്....?
കിളിവാതിലിലൊരുവന്റെ തിരനോട്ടം
(കടവത്ത്....)

പഴയരിച്ചോറുവിളമ്പുമ്പോളൊരുവള്‍ക്കു
തരിവളക്കൈയിന്നൊരു ചാഞ്ചാട്ടം
അയ്യോ പട്ടുകിടക്ക വിരിച്ചപ്പോള്‍ കാലിലെ
പാദസരങ്ങള്‍ക്കു പരിഹാസം
(കടവത്ത്....)

kaḍavattu toṇīyaḍuttappoḽ pĕṇṇinṟĕ
kaviḽattu maḻavillin niḻalāṭṭaṁ
innu kaḍavattu toṇīyaḍuttappoḽ pĕṇṇinṟĕ
kaviḽattu maḻavillin niḻalāṭṭaṁ
āruḍĕ?

kālŏcca muṭrattu keṭṭappoḽŏruvaḽkku
kanagakkināvinṟĕ kaḽiyāṭṭaṁ
innu kālŏcca muṭrattu keṭṭappoḽŏruvaḽkku
kanagakkināvinṟĕ kaḽiyāṭṭaṁ
ĕnikkŏ?
(kaḍavatt....)

kadagusĕnnamma tuṟannappol tūṇinṟĕ
piṟagil ninnŏru tattakkŏḽinoṭṭaṁ
(kadagusĕnnamma )
innu tuḽasittaṟakku viḽakkumāy sĕnnappoḽ
kiḽivādililŏruvanṟĕ tiranoṭṭaṁ
m....?
kiḽivādililŏruvanṟĕ tiranoṭṭaṁ
(kaḍavatt....)

paḻayariccoṟuviḽambumboḽŏruvaḽkku
tarivaḽakkaiyinnŏru sāñjāṭṭaṁ
ayyo paṭṭugiḍakka viriccappoḽ kālilĕ
pādasaraṅṅaḽkku parihāsaṁ
(kaḍavatt....)