Kadappuratte saagara

കടപ്പുറത്തെ ചാകര
Year
Language

കടപ്പുറത്തൊരു ചാകര വന്നാല്‍
മിന്നിനു പൊന്നു തരാം...
സ്വര്‍ണ്ണക്കമ്മലു തീര്‍ത്തു തരാം!
കറുത്തപെണ്ണേ നിനക്കു വേണ്ടി
കരയിലരിയ കുടിലൊന്നു കെട്ടാം

(കടപ്പുറത്ത്...)

ഏഴഴകും ചേര്‍ന്നൊരു വീടിനൊത്ത പെണ്ണിനെ
ദൂരെയുള്ളൊരു പൊന്നരയച്ചെക്കന്‍ താലികെട്ടി
പൊന്നരയച്ചെക്കന്‍ താലികെട്ടി....

(ഏഴഴകും...)

ചങ്ങാതിമാരൊത്തു പാടിനടക്കുന്ന
ചെങ്ങാലിപ്പൂങ്കുരുവി, അവളൊരു
ചെങ്ങാലിപ്പൂങ്കുരുവി (ചങ്ങാതി)
മാരവനന്‍ വന്നോടീ....‍
മാറത്തൊന്നു ചാഞ്ഞോടീ...

തണ്ടു വലിച്ച് - ഹൊയ്യാരാ ഹോയ്യ
തോ‍ണി തുഴഞ്ഞ്‍ - ഹൊയ്യാരാ ഹോയ്യ
തണ്ടു വലിച്ചും തോണി തുഴഞ്ഞും
ആകെ ദേഹം തളര്‍ന്നോടം തള്ളും നേരം
കരളില്‍ തെളിയും നിന്റെ നിറമീ കടലില്‍ കണ്ടേ
തിത്തിത്താരാ തകതിധിമി താ‍തരികിട താ‍തരികിട തെയ്

(ഏഴഴകും...)

പഞ്ചമിരാവില് ചന്ദ്രനുദിക്കുമ്പോ
എന്തൊരു ചാഞ്ചാട്ടം - കടലിന്റെ
നെഞ്ചില് തേരോട്ടം (പഞ്ചമി)
പൊന്നലപ്പൂംകൈ നിറയെ
സ്വര്‍ണ്ണവളയിട്ടതാര്...

പൊട്ടിച്ചിരിച്ച് - ഹൊയ്യാരാ ഹോയ്യ
കെട്ടിപ്പിടിച്ച് - ഹൊയ്യാരാ ഹോയ്യ
പൊട്ടിച്ചിരിച്ചും കെട്ടിപ്പിടിച്ചും
താ‍ളമേളത്തോടെ ഈണം മൂളിപ്പാടി
കരയില്‍ തകരും വരെയും‍‍ കനകം തിരയും തിരകള്‍
തിത്തിത്താരാ തകതിധിമി താ‍തരികിട താ‍തരികിട തെയ്

(ഏഴഴകും...)

kaḍappuṟattŏru sāgara vannāl
minninu pŏnnu tarāṁ...
svarṇṇakkammalu tīrttu tarāṁ!
kaṟuttabĕṇṇe ninakku veṇḍi
karayilariya kuḍilŏnnu kĕṭṭāṁ

(kaḍappuṟatt...)

eḻaḻaguṁ sernnŏru vīḍinŏtta pĕṇṇinĕ
dūrĕyuḽḽŏru pŏnnarayaccĕkkan dāligĕṭṭi
pŏnnarayaccĕkkan dāligĕṭṭi....

(eḻaḻaguṁ...)

saṅṅādimārŏttu pāḍinaḍakkunna
sĕṅṅālippūṅguruvi, avaḽŏru
sĕṅṅālippūṅguruvi (saṅṅādi)
māravanan vannoḍī....
māṟattŏnnu sāññoḍī...

taṇḍu valicc - hŏyyārā hoyya
toṇi tuḻaññ - hŏyyārā hoyya
taṇḍu valiccuṁ toṇi tuḻaññuṁ
āgĕ dehaṁ taḽarnnoḍaṁ taḽḽuṁ neraṁ
karaḽil tĕḽiyuṁ ninṟĕ niṟamī kaḍalil kaṇḍe
tittittārā tagadidhimi tādarigiḍa tādarigiḍa tĕy

(eḻaḻaguṁ...)

pañjamirāvil sandranudikkumbo
ĕndŏru sāñjāṭṭaṁ - kaḍalinṟĕ
nĕñjil teroṭṭaṁ (pañjami)
pŏnnalappūṁkai niṟayĕ
svarṇṇavaḽayiṭṭadār...

pŏṭṭicciricc - hŏyyārā hoyya
kĕṭṭippiḍicc - hŏyyārā hoyya
pŏṭṭicciriccuṁ kĕṭṭippiḍiccuṁ
tāḽameḽattoḍĕ īṇaṁ mūḽippāḍi
karayil tagaruṁ varĕyuṁ kanagaṁ tirayuṁ tiragaḽ
tittittārā tagadidhimi tādarigiḍa tādarigiḍa tĕy

(eḻaḻaguṁ...)