Kadangatha paksigal

കടങ്കഥ പക്ഷികള്‍
Year
Language

കടങ്കഥപ്പക്ഷികൾ പാടീ മൗനം ഒരു സാഗരം (2)
ആയിരം തിരമാല തിരുനാവുകളാൽ ആരവമുയർത്തുന്ന സാഗരം
ഈ തിരയെപ്പോഴടങ്ങും
ഈ നിശയെപ്പോഴൊടുങ്ങും
(കടങ്കഥപ്പക്ഷികൾ പാടീ......)

പോകുന്ന വഴികളിൽ കൂടെയെത്തുന്നുവോ
പോയ കാലത്തിലെ പാതകങ്ങൾ (2)
പാടിയടങ്ങിയ കാറ്റിന്റെയുള്ളിലെ
ആകുല ഭാവങ്ങൾ ആരറിയും
ഈ തിരയെപ്പോഴടങ്ങും
ഈ നിശ എപ്പോഴൊടുങ്ങും
(കടങ്കഥപ്പക്ഷികൾ പാടീ......)

കേഴുന്ന മനസ്സിലഝോമകുണ്ഡങ്ങളിൽ
സ്നേഹബന്ധങ്ങൾ വേർപിരിയുന്നൂ (2)
താതവ്യഥകളിൽ കണ്ണീരു തൂവാൻ
സാന്ത്വനമായ് ആരൊരുങ്ങി വരും
ഈ തിരയെപ്പോഴടങ്ങും
ഈ നിശ എപ്പോഴൊടുങ്ങും
(കടങ്കഥപ്പക്ഷികൾ പാടീ......)

kaḍaṅgathappakṣigaḽ pāḍī maunaṁ ŏru sāgaraṁ (2)
āyiraṁ tiramāla tirunāvugaḽāl āravamuyarttunna sāgaraṁ
ī tirayĕppoḻaḍaṅṅuṁ
ī niśayĕppoḻŏḍuṅṅuṁ
(kaḍaṅgathappakṣigaḽ pāḍī......)

pogunna vaḻigaḽil kūḍĕyĕttunnuvo
poya kālattilĕ pādagaṅṅaḽ (2)
pāḍiyaḍaṅṅiya kāṭrinṟĕyuḽḽilĕ
āgula bhāvaṅṅaḽ āraṟiyuṁ
ī tirayĕppoḻaḍaṅṅuṁ
ī niśa ĕppoḻŏḍuṅṅuṁ
(kaḍaṅgathappakṣigaḽ pāḍī......)

keḻunna manassilajhomaguṇḍaṅṅaḽil
snehabandhaṅṅaḽ verbiriyunnū (2)
tādavyathagaḽil kaṇṇīru tūvān
sāndvanamāy ārŏruṅṅi varuṁ
ī tirayĕppoḻaḍaṅṅuṁ
ī niśa ĕppoḻŏḍuṅṅuṁ
(kaḍaṅgathappakṣigaḽ pāḍī......)