Kadam paranyanyaa kinaavil

കടം പറഞ്ഞ കിനാവില്‍
Work
Year
Language

കടം പറഞ്ഞ കിനാവിൽ നിന്നും കടന്നുവന്നൊരു സുന്ദരീ
കടത്തനാട്ടുകായല്‍പ്പാട്ടില്‍ കിടന്നുറങ്ങണ പെണ്മണീ
കിടന്നുറങ്ങണപെന്മണീ.....
കടം പറഞ്ഞ കിനാവിൽ നിന്നും കടന്നുവന്നൊരു സുന്ദരീ
കടത്തനാട്ടുകായല്‍പ്പാട്ടില്‍ കിടന്നുറങ്ങണ പെന്മണീ
കിടന്നുറങ്ങണപെന്മണീ.....

കന്നിമാസത്തെ കന്നിരാത്രിയില്‍ കലപിരിഞ്ഞൊരു മാനത്തു്
കാട്ടിലാകെ കാതറിഞ്ഞൊരു കലമാൻപോല്‍ നീ നിന്നു

കനകംകൊണ്ടു കടഞ്ഞമെയ്യിലെ കരളിലൊരാളില്ലേ
നിന്റെ കരളിലൊരാളില്ലേ.........
കടം പറഞ്ഞ കിനാവില്‍നിന്നും കടന്നുവന്നൊരു സുന്ദരീ
കടത്തനാട്ടുകായല്‍പ്പാട്ടില്‍ കിടന്നുറങ്ങണ പെന്മണീ
കിടന്നുറങ്ങണ പെന്മണീ....

കല്ലുവെച്ച കള്ളം മൊഴിഞ്ഞിട്ടു കവിളില്‍ വിരിയിക്കും നുണക്കുഴി
കണ്ടുപോയാല്‍ പ്രേമത്തിൻ കഥ കാതില്‍ പെണ്ണു ചൊല്ലീടും

കാലം തീര്‍ത്ത നേരമെല്ലാം കണ്ണേ കാത്തിരിക്കാം
എന്നില്‍ അണയുംവരെ.....നിന്നെ......
(കടം പറഞ്ഞ....)

kaḍaṁ paṟañña kināvil ninnuṁ kaḍannuvannŏru sundarī
kaḍattanāṭṭugāyalppāṭṭil kiḍannuṟaṅṅaṇa pĕṇmaṇī
kiḍannuṟaṅṅaṇabĕnmaṇī.....
kaḍaṁ paṟañña kināvil ninnuṁ kaḍannuvannŏru sundarī
kaḍattanāṭṭugāyalppāṭṭil kiḍannuṟaṅṅaṇa pĕnmaṇī
kiḍannuṟaṅṅaṇabĕnmaṇī.....

kannimāsattĕ kannirātriyil kalabiriññŏru mānattu്
kāṭṭilāgĕ kādaṟiññŏru kalamānpol nī ninnu

kanagaṁkŏṇḍu kaḍaññamĕyyilĕ karaḽilŏrāḽille
ninṟĕ karaḽilŏrāḽille.........
kaḍaṁ paṟañña kināvilninnuṁ kaḍannuvannŏru sundarī
kaḍattanāṭṭugāyalppāṭṭil kiḍannuṟaṅṅaṇa pĕnmaṇī
kiḍannuṟaṅṅaṇa pĕnmaṇī....

kalluvĕcca kaḽḽaṁ mŏḻiññiṭṭu kaviḽil viriyikkuṁ nuṇakkuḻi
kaṇḍuboyāl premattin katha kādil pĕṇṇu sŏllīḍuṁ

kālaṁ tīrtta neramĕllāṁ kaṇṇe kāttirikkāṁ
ĕnnil aṇayuṁvarĕ.....ninnĕ......
(kaḍaṁ paṟañña....)