Kadalolam vaatsalyam

കടലോളം വാത്സല്യം
Year
Language

കടലോളം വാത്സല്യം താരാട്ടായ് തരുമച്ഛന്‍
വെയില്‍ വഴിയില്‍ കുട നിഴലിന്‍ തണലാകും എന്നച്ഛന്‍
അമ്മക്കിളിയില്ലാക്കൂടാകും വീട്ടിലെ
ചെല്ലക്കുഞ്ഞിനെന്നും കൂട്ട്
ആലോലം കൊമ്പത്തൊരൂഞ്ഞാലിട്ടാടുമ്പോള്‍
ആയത്തിലാട്ടുന്ന പാട്ട്

വാലിട്ടെഴുതുമ്പോള്‍ നോക്കുവാനുള്ളൊരു
വാല്‍ക്കണ്ണാടി എന്‍ അച്ഛന്റെ കണ്ണുകള്‍ (2)
കാണിപ്പൊന്നിന്‍ കമ്മലണിഞ്ഞു
കുന്നിമണി മാലയണിഞ്ഞു
കൊഞ്ചി കൊഞ്ചി കുറുമ്പുമ്പോള്‍
പുഞ്ചിരിപ്പാലു കുറുക്കൊന്നോരോര്‍മ്മ
എന്നച്ഛന്‍...
കടലോളം വാത്സല്യം താരാട്ടായ് തരുമച്ഛന്‍
വെയില്‍ വഴിയില്‍ കുട നിഴലിന്‍ തണലാകും എന്നച്ഛന്‍

വര്‍ഷ വസന്തങ്ങള്‍ വന്നു പോയീടവേ
എന്‍ നിനവറിയുന്നു അച്ഛന്റെ മാനസം (2)
വാന വില്ലിന്‍ ചാരുത മെയ്യില്‍
മേഘ ഗീതം പാടുന്ന ചുണ്ടില്‍
കാലം മെല്ലെ തഴുകുമ്പോള്‍
ദൂരെ നിന്നോമനത്തം ഉണര്‍ത്തുന്നൊരോര്‍മ്മ
എന്നച്ഛന്‍...
കടലോളം വാത്സല്യം താരാട്ടായ് തരുമച്ഛന്‍
വെയില്‍ വഴിയില്‍ കുട നിഴലിന്‍ തണലാകും എന്നച്ഛന്‍
അമ്മക്കിളിയില്ലാക്കൂടാകുംവീട്ടിലെ
ചെല്ലക്കുഞ്ഞിനെന്നും കൂട്ട്
ആലോലം കൊമ്പത്തൊരൂഞ്ഞാലിട്ടാടുമ്പോള്‍
ആയത്തിലാട്ടുന്ന പാട്ട്

kaḍaloḽaṁ vātsalyaṁ tārāṭṭāy tarumacchan
vĕyil vaḻiyil kuḍa niḻalin daṇalāguṁ ĕnnacchan
ammakkiḽiyillākkūḍāguṁ vīṭṭilĕ
sĕllakkuññinĕnnuṁ kūṭṭ
ālolaṁ kŏmbattŏrūññāliṭṭāḍumboḽ
āyattilāṭṭunna pāṭṭ

vāliṭṭĕḻudumboḽ nokkuvānuḽḽŏru
vālkkaṇṇāḍi ĕn acchanṟĕ kaṇṇugaḽ (2)
kāṇippŏnnin kammalaṇiññu
kunnimaṇi mālayaṇiññu
kŏñji kŏñji kuṟumbumboḽ
puñjirippālu kuṟukkŏnnorormma
ĕnnacchan...
kaḍaloḽaṁ vātsalyaṁ tārāṭṭāy tarumacchan
vĕyil vaḻiyil kuḍa niḻalin daṇalāguṁ ĕnnacchan

varṣa vasandaṅṅaḽ vannu poyīḍave
ĕn ninavaṟiyunnu acchanṟĕ mānasaṁ (2)
vāna villin sāruda mĕyyil
megha gīdaṁ pāḍunna suṇḍil
kālaṁ mĕllĕ taḻugumboḽ
dūrĕ ninnomanattaṁ uṇarttunnŏrormma
ĕnnacchan...
kaḍaloḽaṁ vātsalyaṁ tārāṭṭāy tarumacchan
vĕyil vaḻiyil kuḍa niḻalin daṇalāguṁ ĕnnacchan
ammakkiḽiyillākkūḍāguṁvīṭṭilĕ
sĕllakkuññinĕnnuṁ kūṭṭ
ālolaṁ kŏmbattŏrūññāliṭṭāḍumboḽ
āyattilāṭṭunna pāṭṭ