Kadalolam novugalil

കടലോളം നോവുകളിൽ
Year
Language

കടലോളം നോവുകളില്‍
കരയോളം സാന്ത്വനമായ്
നിന്‍ കൊഞ്ചല്‍ കേട്ടു ഞാന്‍
കൊച്ചരിപ്പല്ലും കാട്ടി
പുഞ്ചിരിച്ചു‍ നീ - മെല്ലെ
പിച്ചവച്ചു നീ...

നീയുറങ്ങാന്‍‌വേണ്ടിയെന്‍ രാവുറങ്ങീലാ
നിന്നെയൂട്ടാന്‍‌വേണ്ടി ഞാന്‍ പകലുറങ്ങീലാ
എന്‍ മനസ്സിന്‍ ചിപ്പിയില്‍ നീ പവിഴമായ് മാറി
പ്രാര്‍ത്ഥനാരാത്രിയില്‍ ദേവദൂതരോടു ഞാന്‍
മിഴിനീര്‍പ്പൂവുമായ് നിനക്കായ് തേങ്ങീ
(കടലോളം)

നിന്‍ കിനാവില്‍ പൂവിടര്‍ത്തി പൊന്‍വസന്തങ്ങള്‍
നിന്‍റെ വഴിയില്‍ കൂട്ടുവന്നു കാവല്‍‌മാലാഖ
നിന്നെയെന്നും പിന്‍‌തുടര്‍ന്നു സ്നേഹവാത്സല്യം
ആ സ്വരം കേള്‍ക്കുവാന്‍ കാത്തുനിന്നു രാക്കുയില്‍
നിനക്കായ് താരകള്‍ നീട്ടീ ദീപം
(കടലോളം)

kaḍaloḽaṁ novugaḽil
karayoḽaṁ sāndvanamāy
nin kŏñjal keṭṭu ñān
kŏccarippalluṁ kāṭṭi
puñjiriccu nī - mĕllĕ
piccavaccu nī...

nīyuṟaṅṅān‌veṇḍiyĕn rāvuṟaṅṅīlā
ninnĕyūṭṭān‌veṇḍi ñān pagaluṟaṅṅīlā
ĕn manassin sippiyil nī paviḻamāy māṟi
prārtthanārātriyil devadūdaroḍu ñān
miḻinīrppūvumāy ninakkāy teṅṅī
(kaḍaloḽaṁ)

nin kināvil pūviḍartti pŏnvasandaṅṅaḽ
ninṟĕ vaḻiyil kūṭṭuvannu kāval‌mālākha
ninnĕyĕnnuṁ pin‌tuḍarnnu snehavātsalyaṁ
ā svaraṁ keḽkkuvān kāttuninnu rākkuyil
ninakkāy tāragaḽ nīṭṭī dībaṁ
(kaḍaloḽaṁ)