Kadalivaalakkayyilirunn

കദളിവാഴക്കയ്യിലിരുന്ന്
Work
Year
Language

കദളിവാഴക്കയ്യിലിരുന്ന് കാക്കയിന്നു വിരുന്നുവിളിച്ച്
വിരുന്നുകാരാ വിരുന്നുകാരാ വിരുന്നുകാരാ വന്നാട്ടേ

മാരനാണ് വരുന്നതെങ്കില്‍ ....
മാരനാണ് വരുന്നതെങ്കില്‍ മധുരപ്പത്തിരി വെക്കേണം
മാവുവേണം വെണ്ണവേണം പൂവാലിപ്പശുവേ പാല്‍തരണം
കദളിവാഴക്കയ്യിലിരുന്ന് ....

സുന്ദരനാണ് വരുന്നതെങ്കില്‍ ....
സുന്ദരനാണ് വരുന്നതെങ്കില്‍ സുറുമയിത്തിരിയെഴുതേണം
കാപ്പുവേണം കാല്‍ത്തളവേണം കസവിന്‍ തട്ടം മേലിടണം

വയസ്സനാണ് വരുന്നതെങ്കില്‍ ‍അയിലേം ചോറും നല്‍കേണം
ഇടയ്ക്കിടയ്ക്ക് വെറ്റിലതിന്നാന്‍ ഇടിച്ചിടിച്ച് കൊടുക്കണം
കദളിവാഴക്കയ്യിലിരുന്ന് ......

kadaḽivāḻakkayyilirunn kākkayinnu virunnuviḽicc
virunnugārā virunnugārā virunnugārā vannāṭṭe

māranāṇ varunnadĕṅgil ....
māranāṇ varunnadĕṅgil madhurappattiri vĕkkeṇaṁ
māvuveṇaṁ vĕṇṇaveṇaṁ pūvālippaśuve pāldaraṇaṁ
kadaḽivāḻakkayyilirunn ....

sundaranāṇ varunnadĕṅgil ....
sundaranāṇ varunnadĕṅgil suṟumayittiriyĕḻudeṇaṁ
kāppuveṇaṁ kālttaḽaveṇaṁ kasavin daṭṭaṁ meliḍaṇaṁ

vayassanāṇ varunnadĕṅgil ayileṁ soṟuṁ nalgeṇaṁ
iḍaykkiḍaykk vĕṭriladinnān iḍicciḍicc kŏḍukkaṇaṁ
kadaḽivāḻakkayyilirunn ......