കടലിനു തീപിടിക്കുന്നു
കാറ്റിനു പേ പിടിക്കുന്നു
വികാര വിവശയായ് വിരഹിണി സന്ധ്യ
വീണ വായിക്കുന്നു (2)
സന്ധ്യേ മദാലസയാം സന്ധ്യേ
ഒരു കൈ കൊണ്ടു നീ പിരിയും പകലിനു
തിലകം ചാർത്തുന്നു പൂം തിലകം ചാർത്തുന്നു
മറുകൈ കൊണ്ടു നീയണയും രാത്രിയെ
അരികിൽ ചേർക്കുന്നു
ശാപം യുഗങ്ങൾതൻ ശാപം നിന്നെ കാപാലികയാക്കീ (കടലിനു)
സന്ധ്യേ അഭിസാരികയാം സന്ധ്യേ
ഒരു മിഴികൊണ്ടു നീ മറയും സൂര്യനോടരുതെന്നോതുന്നു
പോകരുതെന്നോതുന്നു
മറുമിഴി കൊണ്ടു നീ ഉദിക്കും ചന്ദ്രനെ
ഒളിയമ്പെയ്യുന്നു
പാപം നീ ചെയ്ത പാപം നിന്നെ കാപാലികയാക്കീ (കടലിനു)