Kadalinendu moham

കടലിനെന്തു മോഹം
Work
Year
Language

കടലിനെന്തു മോഹം
കരയെ വാരിപ്പുണരാന്‍ മോഹം
കടലിനെന്തു മോഹം
കരയെ വാരിപ്പുണരാന്‍ മോഹം
കാറ്റിനെന്തു മോഹം
കലിയിളകിത്തുള്ളാന്‍ മോഹം (കടലിനെന്തു)
ഓഹോ ഓ ഒഹൊ ഒഹോ ഓ ഓ...

കട്ടമരത്തോണിയേറി കരകാണാക്കടല്‍ നടുവില്‍
കട്ടമരത്തോണിയേറി കരകാണാക്കടല്‍ നടുവില്‍..
അലയിളക്കി നീന്തിവരും മീന്‍ പിടുത്തക്കാരനോ
അരവയറു നിറയാന്‍ മോഹം
ഓഹോ ഓ ഒഹൊ ഒഹോ ഓ ഓ...

കാറ്റുലയ്ക്കും കക്കക്കുടിലില്‍ കളിമണ്‍ വിളക്കിന്നരികില്‍
കടലില്‍ പോയ മുക്കുവനെ കാത്തിരിക്കും പെണ്ണിനോ
കണ്ണുനീരു തോരാന്‍ മോഹം മോഹം
കണ്ണുനീരു തോരാന്‍ മോഹം
കടലിനെന്തു മോഹം
കരയെ വാരിപ്പുണരാന്‍ മോഹം
ഓഹോ ഓ ഒഹൊ ഒഹോ ഓ ഓ....

kaḍalinĕndu mohaṁ
karayĕ vārippuṇarān mohaṁ
kaḍalinĕndu mohaṁ
karayĕ vārippuṇarān mohaṁ
kāṭrinĕndu mohaṁ
kaliyiḽagittuḽḽān mohaṁ (kaḍalinĕndu)
oho o ŏhŏ ŏho o o...

kaṭṭamarattoṇiyeṟi karagāṇākkaḍal naḍuvil
kaṭṭamarattoṇiyeṟi karagāṇākkaḍal naḍuvil..
alayiḽakki nīndivaruṁ mīn piḍuttakkārano
aravayaṟu niṟayān mohaṁ
oho o ŏhŏ ŏho o o...

kāṭrulaykkuṁ kakkakkuḍilil kaḽimaṇ viḽakkinnarigil
kaḍalil poya mukkuvanĕ kāttirikkuṁ pĕṇṇino
kaṇṇunīru torān mohaṁ mohaṁ
kaṇṇunīru torān mohaṁ
kaḍalinĕndu mohaṁ
karayĕ vārippuṇarān mohaṁ
oho o ŏhŏ ŏho o o....