Kadalinakkarepponore

കടലിനക്കരെപ്പോണോരേ
Work
Year
Language

കടലിന്നക്കരെ പോണോരേ
കാണാപ്പൊന്നിനു പോണോരേ
കടലിന്നക്കരെ പോണോരേ
കാണാപ്പൊന്നിനു പോണോരേ
പോയ്‌ വരുമ്പോഴെന്തു കൊണ്ടുവരും - കൈ നിറയെ
പോയ്‌ വരുമ്പോഴെന്തു കൊണ്ടു വരും
പതിനാലാം രാവിലെ പാലാഴിത്തിരയിലെ
മത്സ്യകന്യകമാരുടെ
മാണിക്യക്കല്ലു തരാമോ
ഓഹോ...ഓ...ഒഹോ..ഓ..(കടലിനക്കരെ)

ഓ..ഓ..
ചന്ദനത്തോണിയേറിപ്പോണോരേ നിങ്ങൾ
പോയ്‌ പോയ്‌ പോയ്‌ വരുമ്പോൾ (ചന്ദന)
വെണ്ണിലാപ്പൊയ്കയിലെ വാവുംനാളിലെ
പൊൻ പൂ മീനിനെ കൊണ്ടത്തരാമോ
നാടോടിക്കഥയിലെ നക്ഷത്രക്കടലിലെ
നാഗനർത്തകിമാരണിയും
നാണത്തിൻ മുത്തു തരാമോ
ഓ...ഓ...ഓ...

ഓ..ഓ..
പുഷ്പകത്തോണിയേറിപ്പോണോരേ നിങ്ങൾ
പോയ്‌ പോയ്‌ പോയ്‌ വരുമ്പോൾ (പുഷ്പക)
മാനസപ്പൊയ്കയിലെ മായാ ദ്വീപിലെ
മാടപ്രാവിനെ കൊണ്ടത്തരാമോ
പാതിരാപ്പന്തലിൽ പഞ്ചമിത്തളികയിൽ
ദേവ കന്യകമാരുടെ ഓമൽപ്പൂത്താലി തരാമോ
ഓ...ഓ...ഓ... (കടലിന്നക്കരെ)

kaḍalinnakkarĕ poṇore
kāṇāppŏnninu poṇore
kaḍalinnakkarĕ poṇore
kāṇāppŏnninu poṇore
poy‌ varumboḻĕndu kŏṇḍuvaruṁ - kai niṟayĕ
poy‌ varumboḻĕndu kŏṇḍu varuṁ
padinālāṁ rāvilĕ pālāḻittirayilĕ
matsyaganyagamāruḍĕ
māṇikyakkallu tarāmo
oho...o...ŏho..o..(kaḍalinakkarĕ)

o..o..
sandanattoṇiyeṟippoṇore niṅṅaḽ
poy‌ poy‌ poy‌ varumboḽ (sandana)
vĕṇṇilāppŏygayilĕ vāvuṁnāḽilĕ
pŏn pū mīninĕ kŏṇḍattarāmo
nāḍoḍikkathayilĕ nakṣatrakkaḍalilĕ
nāganarttagimāraṇiyuṁ
nāṇattin muttu tarāmo
o...o...o...

o..o..
puṣpagattoṇiyeṟippoṇore niṅṅaḽ
poy‌ poy‌ poy‌ varumboḽ (puṣpaga)
mānasappŏygayilĕ māyā dvībilĕ
māḍaprāvinĕ kŏṇḍattarāmo
pādirāppandalil pañjamittaḽigayil
deva kanyagamāruḍĕ omalppūttāli tarāmo
o...o...o... (kaḍalinnakkarĕ)