Kadaleevanattil kalittolanaaya

കദളീവനത്തില്‍ കളിത്തോഴനായ
Year
Language

കദളീവനത്തിന്‍ കളിത്തോഴനായ
കാറ്റേ നീയും ഉറങ്ങിയോ
പൂങ്കാറ്റേ നീയും ഉറങ്ങിയോ..

കതകില്‍ മുട്ടി വിളിക്കാറുള്ള നീ
കഥയറിയാതെ ഉറങ്ങിയോ..
കതകും ചാരി ഉറങ്ങിയോ... (കദളീ..)
പനിനീര്‍ വിശറികള്‍ വീശി വീശി (2)
പഞ്ചമ രാഗം പാടി പാടി
മലര്‍ക്കിടാവിനെ മാറിലുറക്കാന്‍
വരൂ വരൂ കാറ്റേ..
വരൂ വരൂ കാറ്റേ... (കദളീ..)

തല്ലലം തുള്ളും തളിരിളം കൈകള്‍
താഴെ നീര്‍ത്തി പൂമെത്ത
കുളിര്‍ കോരിയിടാന്‍ കൂടെയിരിക്കാന്‍
കൊതിയാകുന്നില്ലേ.. നെഞ്ചില്‍
കൊതിയാകുന്നില്ലേ... (കുളിര്‍)
മധുവിധു രാവിന്‍ മധുരവുമായ് നീ
ഇതിലെ വരുകില്ലേ
ഇതിലെ വരുകില്ലേ... (കദളീ..)

kadaḽīvanattin kaḽittoḻanāya
kāṭre nīyuṁ uṟaṅṅiyo
pūṅgāṭre nīyuṁ uṟaṅṅiyo..

kadagil muṭṭi viḽikkāṟuḽḽa nī
kathayaṟiyādĕ uṟaṅṅiyo..
kadaguṁ sāri uṟaṅṅiyo... (kadaḽī..)
paninīr viśaṟigaḽ vīśi vīśi (2)
pañjama rāgaṁ pāḍi pāḍi
malarkkiḍāvinĕ māṟiluṟakkān
varū varū kāṭre..
varū varū kāṭre... (kadaḽī..)

tallalaṁ tuḽḽuṁ taḽiriḽaṁ kaigaḽ
tāḻĕ nīrtti pūmĕtta
kuḽir koriyiḍān kūḍĕyirikkān
kŏdiyāgunnille.. nĕñjil
kŏdiyāgunnille... (kuḽir)
madhuvidhu rāvin madhuravumāy nī
idilĕ varugille
idilĕ varugille... (kadaḽī..)