Kadaldedi olugunna pulayo

കടൽതേടി ഒഴുകുന്ന പുഴയോ
Work
Year
Language

കടല്‍ തേടിയൊഴുകുന്ന പുഴയോ
കരതേടിയണയുന്ന തിരയോ
ഏതാണ് സത്യമെന്നറിയാതെ ഞാനിന്നും
ഒരുവഴി തേടിനടപ്പൂ എന്നും
പെരുവഴിതേടി നടപ്പൂ

ചിരിച്ചോടിയെത്തുന്ന പുഴയേ തേങ്ങി
ക്കരഞ്ഞുകൊണ്ടെന്തേ പുണര്‍ന്നൂ?
ആഴിതന്നടിത്തട്ടില്‍ ഊറിയ കണ്ണീരിന്‍
ഉപ്പുരസം പുഴ നുകര്‍ന്നില്ലേ?
നുകര്‍ന്നില്ലേ നുകര്‍ന്നില്ലേ?

കുതിച്ചോടിക്കയറുന്ന തിരകള്‍ പൊട്ടി
ച്ചിരിച്ചുകൊണ്ടെന്തേ ഇറങ്ങി?
തോല്‍വി തന്‍ വേദന മായ്ക്കാനോ
കരയേ തോല്‍പ്പിച്ചു തളര്‍ന്നിട്ടോ?
തളര്‍ന്നിട്ടോ തളര്‍ന്നിട്ടോ?

kaḍal teḍiyŏḻugunna puḻayo
karadeḍiyaṇayunna tirayo
edāṇ satyamĕnnaṟiyādĕ ñāninnuṁ
ŏruvaḻi teḍinaḍappū ĕnnuṁ
pĕruvaḻideḍi naḍappū

siriccoḍiyĕttunna puḻaye teṅṅi
kkaraññugŏṇḍĕnde puṇarnnū?
āḻidannaḍittaṭṭil ūṟiya kaṇṇīrin
uppurasaṁ puḻa nugarnnille?
nugarnnille nugarnnille?

kudiccoḍikkayaṟunna tiragaḽ pŏṭṭi
sciriccugŏṇḍĕnde iṟaṅṅi?
tolvi tan vedana māykkāno
karaye tolppiccu taḽarnniṭṭo?
taḽarnniṭṭo taḽarnniṭṭo?