കടലറിയില്ല കരയറിയില്ല
കരളില്‍ നിറയും പ്രണയോന്മാദം
അഴകേ എന്നും നീ സ്വന്തം
കടലറിയാതെ കരയറിയാതെ
പകരാം ഞാനെന്‍ ജീവിതമധുരം
നിഴലായു് കൂടെ പോരാം ഞാന്‍
ഞാന്‍ തേടിയ ചന്ദ്രോദയം ഈ മുഖം
ഞാന്‍ തേടിയ പ്രിയസാന്ത്വനം ഈ മൊഴി
അറിയാതെയൊരിതള്‍ പോയൊരു പൂ നീ
പൊഴി മൂടിയ വിലയേറിയ മുത്തു നീ
പകരമായു് നല്‍കുവാന്‍ ചുടുമിഴിനീര്‍ -
പ്പൂവും തേങ്ങും രാവും മാത്രം
കനവുകള്‍ നുരയും തിരകളില്‍ നീ വരൂ
ഉം...
കടലറിയില്ല കരയറിയില്ല
കരളില്‍ നിറയും പ്രണയോന്മാദം
അഴകേ എന്നും നീ സ്വന്തം
കനല്‍ മാറിയ ജ്വാലാമുഖമീ മനം
ഞാന്‍ തേടിയ സൂര്യോദയമീ മുഖം
കളനൂപുരമിളകുന്നൊരു കനവു് നീ
വിധിയേകിയ കനിവേകിയ പൊരുളു നീ
പകരമായു് നല്‍കുവാന്‍ ഒരു തീരാ -
മോഹം പേറും നെഞ്ചം മാത്രം
എന്നും കൈകളില്‍ നിറയുവാന്‍ ഞാന്‍ വരും
ഉം...
(കടലറിയില്ല)
കടലറിയില്ല കരയറിയില്ല
kaḍalaṟiyilla karayaṟiyilla
karaḽil niṟayuṁ praṇayonmādaṁ
aḻage ĕnnuṁ nī svandaṁ
kaḍalaṟiyādĕ karayaṟiyādĕ
pagarāṁ ñānĕn jīvidamadhuraṁ
niḻalāyu് kūḍĕ porāṁ ñān
ñān deḍiya sandrodayaṁ ī mukhaṁ
ñān deḍiya priyasāndvanaṁ ī mŏḻi
aṟiyādĕyŏridaḽ poyŏru pū nī
pŏḻi mūḍiya vilayeṟiya muttu nī
pagaramāyu് nalguvān suḍumiḻinīr -
ppūvuṁ teṅṅuṁ rāvuṁ mātraṁ
kanavugaḽ nurayuṁ tiragaḽil nī varū
uṁ...
kaḍalaṟiyilla karayaṟiyilla
karaḽil niṟayuṁ praṇayonmādaṁ
aḻage ĕnnuṁ nī svandaṁ
kanal māṟiya jvālāmukhamī manaṁ
ñān deḍiya sūryodayamī mukhaṁ
kaḽanūburamiḽagunnŏru kanavu് nī
vidhiyegiya kanivegiya pŏruḽu nī
pagaramāyu് nalguvān ŏru tīrā -
mohaṁ peṟuṁ nĕñjaṁ mātraṁ
ĕnnuṁ kaigaḽil niṟayuvān ñān varuṁ
uṁ...
(kaḍalaṟiyilla)
kaḍalaṟiyilla karayaṟiyilla