Kadalaasuvanyajiyeri

കടലാസുവഞ്ചിയേറി
Year
Language

കടലാസുവഞ്ചിയേറി കടലും കടന്നുകേറി
കളിയാടുമിളം കാറ്റില്‍ ചെറുകാറ്റുപായ പാറി

ഓളത്തിന്‍ മേളത്തില്‍ പാടിടാം നല്ല
തക്കമൊത്തു താളമൊത്തു പോയിടാം
തിരമാലതന്റെ നടുവില്‍ കടലമ്മതന്റെ മടിയില്‍
കരിമീനിനെപ്പോള്‍ പൊന്തി തളരാതെ നീന്തി നീന്തി

ഏലയ്യം ഏലയ്യം പാടിടാം വേഗം
രണ്ടു കൊച്ചു തണ്ടുവെച്ചു നീങ്ങിടാം
കുഴഞ്ഞാടിടട്ടെ തോണി തെളിനീരൊഴുക്കിനാലെ
കുഴലൂതിടുന്ന നേരം കുറവന്റെ പാമ്പുപോലെ

kaḍalāsuvañjiyeṟi kaḍaluṁ kaḍannugeṟi
kaḽiyāḍumiḽaṁ kāṭril sĕṟugāṭrubāya pāṟi

oḽattin meḽattil pāḍiḍāṁ nalla
takkamŏttu tāḽamŏttu poyiḍāṁ
tiramāladanṟĕ naḍuvil kaḍalammadanṟĕ maḍiyil
karimīninĕppoḽ pŏndi taḽarādĕ nīndi nīndi

elayyaṁ elayyaṁ pāḍiḍāṁ vegaṁ
raṇḍu kŏccu taṇḍuvĕccu nīṅṅiḍāṁ
kuḻaññāḍiḍaṭṭĕ toṇi tĕḽinīrŏḻukkinālĕ
kuḻalūdiḍunna neraṁ kuṟavanṟĕ pāmbubolĕ