Kabodame poyivaa

കപോതമെ പോയിവാ
Year
Language

പോയ് വാ....പോയ് വാ....
കപോതമേ പോയ് വാ..വാ..
പ്രിയമുള്ളവനായ് ആദ്യമായെന്‍
ഓ......
പ്രിയമുള്ളവനായ് ആദ്യമായെന്‍
പ്രേമദൂതേകാന്‍...
(കപോതമേ.....)

അവനില്ലാതെ ഏകാന്തതയില്‍
എരിയുകയാണെന്നു ചൊല്ലൂ നീ
കരയാന്‍ പോലും കഴിയാതെ ഞാന്‍
കഴിയുകയാണെന്നു ചൊല്ലൂ നീ
വേദനയവനായ് നല്‍കീടാന്‍ ഞാന്‍
ചെയ്തൊരു പാപമെന്തേ.....
(കപോതമേ.....)

മനസ്സിന്‍ മനസ്സില്‍ മരുവുന്നവനെന്‍
സര്‍വ്വവുമാണെന്നു കരുതുന്നു
അവനെനിക്കാരോ ഞാനവന്നാരോ
അതു ഞാനിപ്പോളറിയുന്നു ..
അവനെക്കൂടെ കൊണ്ടുവരൂ നീ
എന്‍ ക്ഷമ തീരാറായ്....
(കപോതമേ.....)

ഇവിടെ കാലം ഹൃദ്യമെന്നാലും
സ്നേഹം നേരിയൊരഴലായി
അകലെയെന്നാലും അവളില്‍ തന്നെ
എന്മനമെന്നതു ചൊല്ലൂ നീ
ഞാന്‍ വരുന്നു നിന്‍ പിന്നാലെ
എന്നൊരു ദൂതേകൂ.....
(കപോതമേ.....)

നോക്കും വഴിയില്‍ എൻ കണ്ണിണയില്‍
വേറൊന്നില്ലാ നീയെന്യേ
ആശിക്കുന്നു നിലനില്‍ക്കാനീ
ദൃശ്യമെന്നും ഇതുപോലെ..
ഇതിനു മുമ്പൊന്നും ഇത്ര നിറങ്ങള്‍
ലോകമണിഞ്ഞില്ല ...
(കപോതമേ.....)

poy vā....poy vā....
kabodame poy vā..vā..
priyamuḽḽavanāy ādyamāyĕn
o......
priyamuḽḽavanāy ādyamāyĕn
premadūdegān...
(kabodame.....)

avanillādĕ egāndadayil
ĕriyugayāṇĕnnu sŏllū nī
karayān poluṁ kaḻiyādĕ ñān
kaḻiyugayāṇĕnnu sŏllū nī
vedanayavanāy nalgīḍān ñān
sĕydŏru pābamĕnde.....
(kabodame.....)

manassin manassil maruvunnavanĕn
sarvvavumāṇĕnnu karudunnu
avanĕnikkāro ñānavannāro
adu ñānippoḽaṟiyunnu ..
avanĕkkūḍĕ kŏṇḍuvarū nī
ĕn kṣama tīrāṟāy....
(kabodame.....)

iviḍĕ kālaṁ hṛdyamĕnnāluṁ
snehaṁ neriyŏraḻalāyi
agalĕyĕnnāluṁ avaḽil tannĕ
ĕnmanamĕnnadu sŏllū nī
ñān varunnu nin pinnālĕ
ĕnnŏru dūdegū.....
(kabodame.....)

nokkuṁ vaḻiyil ĕn kaṇṇiṇayil
veṟŏnnillā nīyĕnye
āśikkunnu nilanilkkānī
dṛśyamĕnnuṁ idubolĕ..
idinu mumbŏnnuṁ itra niṟaṅṅaḽ
logamaṇiññilla ...
(kabodame.....)