Kaayalarigattu

കായലരികത്തു
Year
Language

കായലരികത്ത് വലയെറിഞ്ഞപ്പോൾ
വള കിലുക്കിയ സുന്ദരീ
പെണ്ണുകെട്ടിനു കുറിയെടുക്കുമ്പോൾ
ഒരു നറുക്കിനു ചേർക്കണേ

(കായലരികത്തു...)

കണ്ണിനാലെന്റെ കരളിനുരുളിയിൽ
എണ്ണ കാച്ചിയ നൊമ്പരം
കൽബിലറിഞ്ഞപ്പോളിന്നു ഞമ്മള്
കയറു പൊട്ടിയ പമ്പരം

ചേറിൽ നിന്നു ബളർന്നു പൊന്തിയ
ഹൂറി നിന്നുടെ കയ്യിനാൽ - നെയ്‌
ചൊറു വെച്ചതു തിന്നുവാൻ
കൊതിയേറെയുണ്ടെൻ നെഞ്ചിലായ്‌

വമ്പെഴും നിന്റെ പുരികക്കൊടിയുടെ
അമ്പുകൊണ്ടു ഞരമ്പുകൾ
കമ്പൊടിഞൊരു ശീലക്കുടയുടെ
കമ്പിപോലെ വലിഞ്ഞുപോയ്‌

കുടവുമായ്‌ പുഴ കടവിൽ വന്നെന്നെ
തടവിലാക്കിയ പൈങ്കിളി
ഒടുവിലീയെന്നെ സങ്കടപ്പുഴ
നടുവിലാക്കരുതിക്കളീ

വേറെയാണു വിചാരമെങ്കില്
നേരമായതു ചൊല്ലുവാൻ
വെറുതെ ഞാനെന്തിനെരിയും വെയിലത്ത്
കയിലും കുത്തി നടക്കണ്‌.

(കായലരികത്ത്...)

kāyalarigatt valayĕṟiññappoḽ
vaḽa kilukkiya sundarī
pĕṇṇugĕṭṭinu kuṟiyĕḍukkumboḽ
ŏru naṟukkinu serkkaṇe

(kāyalarigattu...)

kaṇṇinālĕnṟĕ karaḽinuruḽiyil
ĕṇṇa kācciya nŏmbaraṁ
kalbilaṟiññappoḽinnu ñammaḽ
kayaṟu pŏṭṭiya pambaraṁ

seṟil ninnu baḽarnnu pŏndiya
hūṟi ninnuḍĕ kayyināl - nĕy‌
sŏṟu vĕccadu tinnuvān
kŏdiyeṟĕyuṇḍĕn nĕñjilāy‌

vambĕḻuṁ ninṟĕ purigakkŏḍiyuḍĕ
ambugŏṇḍu ñarambugaḽ
kambŏḍiñŏru śīlakkuḍayuḍĕ
kambibolĕ valiññuboy‌

kuḍavumāy‌ puḻa kaḍavil vannĕnnĕ
taḍavilākkiya paiṅgiḽi
ŏḍuvilīyĕnnĕ saṅgaḍappuḻa
naḍuvilākkarudikkaḽī

veṟĕyāṇu visāramĕṅgil
neramāyadu sŏlluvān
vĕṟudĕ ñānĕndinĕriyuṁ vĕyilatt
kayiluṁ kutti naḍakkaṇ‌.

(kāyalarigatt...)