ആ ... ആ ...
കാവ്യശില്‍പ്പം കളിമണ്ണിലൊരുക്കും
കോടക്കാര്‍മുകില്‍ നയനാ
തേനൂറും നിന്‍ നാവില്‍ നാദമൊന്നുണര്‍ന്നാല്‍
നിറയുമെങ്ങും പുതുപ്പൂക്കളായ് ഞാന്‍
തിരുനടയിലെരിയും തിരിനാളമാകും
(കാവ്യശില്‍പ്പം )
നൂപുരധ്വനികേട്ടെന്നെ തേടും
ആതിരരാവില്‍ വിടര്‍ന്ന പൂവേ (നൂപുര )
അധരങ്ങള്‍ മീട്ടും പ്രണയ വീണയില്‍
ഭാവങ്ങള്‍ ശൃംഗാരമായ് പെയ്തുവോ (അധരങ്ങള്‍ )
(കാവ്യശില്‍പ്പം )
ഏകാന്ത ജന്മം അലഞ്ഞ നേരം
താരകപ്പന്തല്‍ തീര്‍ത്ത സന്ധ്യേ
കാലങ്ങളെഴുതും കാവ്യ ഭാവനയില്‍
ജന്മങ്ങള്‍ വെറുമൊരു മണ്‍പാത്രമോ
(കാവ്യശില്‍പ്പം )