കാവ്യശലഭം പോലെ
മനസ്സില്‍ മധുരാഗം തേടിയെത്തി
രാഗപരാഗം എവിടെ
മനസ്സിന്‍ പ്രേമ പ്രതീക്ഷയെവിടെ...
കാവ്യശലഭം പോലെ......
കരളില്‍ തളിർത്തൊരു സ്വപ്നം
അനുരാഗ ചന്ദ്രികയായി
കനവില്‍ നിറഞ്ഞൊരു മധുരം
അറിയാതെ വന്നെടുത്തോ
വെള്ളാരം കുന്നില്‍ ആ ഋതുഭേദങ്ങള്‍
നിറം ചാര്‍ത്തി കഥ ചൊല്ലി കവര്‍ന്നോ....
കാവ്യശലഭം പോലെ.....
താഴ്വര തോറും ഓമലേ
പ്രേമഗാനത്തിനീണം തേടി
പാര്‍വ്വണ ലാളിത മാധവം
ദേവരാഗമാലികയായി
നിന്നിലെ വശ്യമാം മൃദുഭാവങ്ങളെ
പൂകുന്നു പുണരുന്നെൻ മോഹങ്ങള്‍
(കാവ്യശലഭം പോലെ...... )