Kaavya narttagee

കാവ്യ നര്‍ത്തകീ
Year
Language

കാവ്യനര്‍ത്തകി ചിലമ്പൊലി ചാര്‍ത്തിയ
കലയുടെ നാടേ മലനാടേ
കല്പനതന്‍ കളിവഞ്ചിപ്പാട്ടുകള്‍
കല്ലോലിനികളായ്‌ ഒഴുകും നാടേ
ആ......

മോഹമുണര്‍ത്തും മോഹിനിയാട്ടം മോടിയിലാടും ദേവദാസികള്‍
അമ്പലനടയില്‍ തംബുരുമീട്ടി
അവിടെ വളര്‍ന്നു കൂടിയാട്ടവും കൂത്തും
കൈരളി ഉണര്‍ന്നു കൈരളി ഉണര്‍ന്നു
കൈരളി ഉണര്‍ന്നുണർന്നു

കൃഷ്ണനാട്ടവും രാമനാട്ടവും
കഥകളിയായി വളര്‍ന്നു പടര്‍ന്നു
കേരളവര്‍മയും തമ്പിയും പാടിയ
കേരളഗാഥകള്‍ കടലു കടന്നു പറന്നു
ലോകം കവര്‍ന്നു ലോകം കവര്‍ന്നു
ലോകം കവര്‍ന്നു കവര്‍ന്നു

തിരുവാതിരയുടെ തിരമാലകളില്‍
മലയാളത്തിന്‍ മണി ചിരി പൊങ്ങി
പരിഹാസത്തിന്‍ മധുരത്തില്‍
കഥ പാടിത്തുള്ളി കുഞ്ചന്‍ നമ്പ്യാര്‍
പ്രിയതരമാം കിളിമോഴിയില്‍
ആ‍ ആ ആ....
(കാവ്യനർത്തകി...)

kāvyanarttagi silambŏli sārttiya
kalayuḍĕ nāḍe malanāḍe
kalbanadan kaḽivañjippāṭṭugaḽ
kallolinigaḽāy‌ ŏḻuguṁ nāḍe
ā......

mohamuṇarttuṁ mohiniyāṭṭaṁ moḍiyilāḍuṁ devadāsigaḽ
ambalanaḍayil taṁburumīṭṭi
aviḍĕ vaḽarnnu kūḍiyāṭṭavuṁ kūttuṁ
kairaḽi uṇarnnu kairaḽi uṇarnnu
kairaḽi uṇarnnuṇarnnu

kṛṣṇanāṭṭavuṁ rāmanāṭṭavuṁ
kathagaḽiyāyi vaḽarnnu paḍarnnu
keraḽavarmayuṁ tambiyuṁ pāḍiya
keraḽagāthagaḽ kaḍalu kaḍannu paṟannu
logaṁ kavarnnu logaṁ kavarnnu
logaṁ kavarnnu kavarnnu

tiruvādirayuḍĕ tiramālagaḽil
malayāḽattin maṇi siri pŏṅṅi
parihāsattin madhurattil
katha pāḍittuḽḽi kuñjan nambyār
priyadaramāṁ kiḽimoḻiyil
ā ā ā....
(kāvyanarttagi...)