Kaavum kovilagavum

കാവും കോവിലകവും
Year
Language

കാവും കോവിലകവും കുളവും ശാന്തിമനയും
കാലം തീര്‍ത്ത കോലം ചാര്‍ത്തിയകലം തേടി യാത്രയായി
മൌനം മേഞ്ഞവഴിയില്‍ ഉരുളും മന്ത്രശിലയില്‍
ജന്മം പൂത്ത കര്‍മ്മം വാര്‍ത്ത മിഴിനീരാടി യാത്രയായ്

നോവിന്‍ രാത്രിമഴയില്‍പ്പൂത്ത കനലിന്‍ പൂക്കളില്‍
വീഴും മഞ്ഞുനീരും കുഞ്ഞുതെന്നല്‍ താളവും
ഇനിയും ദൂരമേറും പാതയോരം കൊയ്ത ശാപവും
ഇല്ലിക്കാടും മേടും ചെല്ലച്ചോല ശീലും
തുമ്പിത്തുള്ളല്‍ത്തേരില്‍ പായുമ്പോഴും

എങ്ങോ കേഴുമഴലിന്‍ മീനവേഴാമ്പല്‍ക്കിളീ
എന്തേ നിന്‍ വിഷാദം പെയ്ത നാദം ചോര്‍ന്നുപോയ്
ഒടുവില്‍ പൂണുനൂലിന്‍ ബ്രഹ്മബീജം നേര്‍ന്ന പാതകം
ഉള്ളിന്നുള്ളില്‍ വീണ്ടും കല്ലും നെല്ലും പാകി
പയ്യെപ്പയ്യെപ്പായും കാലം പോലെ

kāvuṁ kovilagavuṁ kuḽavuṁ śāndimanayuṁ
kālaṁ tīrtta kolaṁ sārttiyagalaṁ teḍi yātrayāyi
maൌnaṁ meññavaḻiyil uruḽuṁ mandraśilayil
janmaṁ pūtta karmmaṁ vārtta miḻinīrāḍi yātrayāy

novin rātrimaḻayilppūtta kanalin pūkkaḽil
vīḻuṁ maññunīruṁ kuññudĕnnal tāḽavuṁ
iniyuṁ dūrameṟuṁ pādayoraṁ kŏyda śābavuṁ
illikkāḍuṁ meḍuṁ sĕllaccola śīluṁ
tumbittuḽḽaltteril pāyumboḻuṁ

ĕṅṅo keḻumaḻalin mīnaveḻāmbalkkiḽī
ĕnde nin viṣādaṁ pĕyda nādaṁ sornnuboy
ŏḍuvil pūṇunūlin brahmabījaṁ nernna pādagaṁ
uḽḽinnuḽḽil vīṇḍuṁ kalluṁ nĕlluṁ pāgi
payyĕppayyĕppāyuṁ kālaṁ polĕ