Kaavi mukkiya

കാവി മുക്കിയ
Year
Language

(പു) കാവിമുക്കിയ മുണ്ടു ചുറ്റിയ
കപടവേഷമേ ദോഷമേ
എന്നാല്‍ പറയാം കേട്ടോ നമ്മുടെ
ഈ സ്വാമിയേ നല്ല സ്വാമിയേ
നല്ല സ്വാമിയേ

(സ്ത്രീ) ആശകാട്ടുവാന്‍ മോശമേകുവാന്‍
അഴകില്‍ ഭസ്മവും കയ്യില്‍ മാലയും
അണിഞ്ഞവന്‍ സ്വാമിയായിടുമെന്നോ
എന്നാലിതു സന്യാസിയേ -
സന്യാസിയേ വിശ്വാസിയേ

(പു) സ്വാമിയെക്കൊണ്ടുപോയി നീരാടി
റോസാമല്ലിക പൂച്ചൂടി
ജഡയില്‍ ചുറ്റും കൊടികെട്ടി
നൃത്തമാടാമെന്നുടെ പൊന്‍കട്ടി
നല്ല പെണ്‍കുട്ടി എന്‍ പൊന്‍കട്ടി

(സ്ത്രീ) എനിക്കും തനിക്കും ഒരു വാശി
ഇതുപോലൊരു നല്‍സന്യാസി
ഇതുവരെ വന്നോ പരദേശി
ഇതു നല്ലനേരമേ കൈരാശി
എന്റെ കൈരാശി

(ഡു) ഭഗവാന്റെ സുഖവാസസ്ഥലമേതോ - പൊന്നു
തിരുമേനിയവിടത്തെപ്പേരേതോ
എളിയോരെക്കാണാനോയെഴുന്നള്ളി - ഞങ്ങ -
ളെന്താണു് കാണിക്കയരുളേണ്ടു
അലതല്ലും മനസ്സിന്നൊരാശ്വാസം - സ്വാമി -
യവിടുന്നു തന്നലുമുപദേശം

(pu) kāvimukkiya muṇḍu suṭriya
kabaḍaveṣame doṣame
ĕnnāl paṟayāṁ keṭṭo nammuḍĕ
ī svāmiye nalla svāmiye
nalla svāmiye

(strī) āśagāṭṭuvān mośameguvān
aḻagil bhasmavuṁ kayyil mālayuṁ
aṇiññavan svāmiyāyiḍumĕnno
ĕnnālidu sanyāsiye -
sanyāsiye viśvāsiye

(pu) svāmiyĕkkŏṇḍuboyi nīrāḍi
ṟosāmalliga pūccūḍi
jaḍayil suṭruṁ kŏḍigĕṭṭi
nṛttamāḍāmĕnnuḍĕ pŏnkaṭṭi
nalla pĕṇguṭṭi ĕn pŏnkaṭṭi

(strī) ĕnikkuṁ tanikkuṁ ŏru vāśi
idubolŏru nalsanyāsi
iduvarĕ vanno paradeśi
idu nallanerame kairāśi
ĕnṟĕ kairāśi

(ḍu) bhagavānṟĕ sukhavāsasthalamedo - pŏnnu
tirumeniyaviḍattĕpperedo
ĕḽiyorĕkkāṇānoyĕḻunnaḽḽi - ñaṅṅa -
ḽĕndāṇu് kāṇikkayaruḽeṇḍu
aladalluṁ manassinnŏrāśvāsaṁ - svāmi -
yaviḍunnu tannalumubadeśaṁ