Kaaverippoondennale

കാവേരിപ്പൂന്തെന്നലേ
Work
Year
Language

കാവേരിപ്പൂന്തെന്നലേ കാമമുണര്‍ത്തും തെന്നലേ
കാഞ്ചീപുരം പട്ടുനീതരുമോ എന്റെ
കല്യാണരാത്രിയില്‍ നീ വരുമോ?

കളഭത്തളികകള്‍ വേണം കയ്യില്‍
കര്‍ണ്ണികാരപ്പൂക്കള്‍ വേണം
തിരുമണപ്പന്തലലങ്കരിക്കേണം
തിരിയിടും വിളക്കുകള്‍ വേണം

തിരുവാഭരണം വേണം അന്ന്
തങ്കനാദസ്വരം വേണം
വരനെ നീ പൂവിരിച്ചെതിരേല്‍ക്കേണം
ഒരുമൊഴിക്കുരവയിടേണം

kāverippūndĕnnale kāmamuṇarttuṁ tĕnnale
kāñjīburaṁ paṭṭunīdarumo ĕnṟĕ
kalyāṇarātriyil nī varumo?

kaḽabhattaḽigagaḽ veṇaṁ kayyil
karṇṇigārappūkkaḽ veṇaṁ
tirumaṇappandalalaṅgarikkeṇaṁ
tiriyiḍuṁ viḽakkugaḽ veṇaṁ

tiruvābharaṇaṁ veṇaṁ ann
taṅganādasvaraṁ veṇaṁ
varanĕ nī pūviriccĕdirelkkeṇaṁ
ŏrumŏḻikkuravayiḍeṇaṁ