Kaaverippoombattanattil

കാവേരിപ്പൂമ്പട്ടണത്തില്‍
Year
Language

കാവേരിപ്പൂം പട്ടണത്തില്‍ വാണരുളും കാമദേവാ
കന്യക ഞാന്‍ നിന്നെ മോഹിച്ചൂ
എന്‍ കോവിലാ കണ്ണകി ഞാന്‍ നിന്നെ മോഹിച്ചൂ‍
മാനായ്ക്ക മകളേ എന്‍ മറിമാന്‍ മിഴിയാളേ
മാനിനി നിന്നേ മോഹിച്ചൂ എന്‍ കണ്ണകീ
മനസ്സാല്‍ നിന്നെ വരിച്ചൂ

മീനൊക്കും മിഴികളിലും തേനൂറൂം ചൊടികളിലും
നാണത്തിന്‍ പൂവിരിഞ്ഞു നല്ലാര്‍കുല മണിയേ
ചൊല്ലെഴും ധീരനല്ലേ വില്ലാളി വീരനല്ലേ
കല്യാണ രൂപനെന്റെ കണ്‍കണ്ട ദൈവമല്ലെ?(2)
(കാവേരിപ്പൂം പട്ടണത്തില്‍ ..)

നിന്‍ കരം ഞാന്‍ പിടിച്ചാല്‍ പൊന്‍പണം എന്തു തരും
കണ്ണകീ കണ്മണീ
നീ ചൊന്നാലും വൈകിടാതേ
ഒന്നാം പെട്ടിയില്‍ പൊന്നു തരാം
രണ്ടാം പെട്ടിയില്‍ വെള്ളി തരാം
മൂന്നാം പെട്ടിയില്‍ മുത്തു തരാം
മൂന്നു നഗരം തരാം
കാവേരി പൂം പട്ടണത്തില്‍
കാര്‍ത്തികതന്‍ കോലാഹലം
കല്യാണ വാദ്യ സംഗീതം നം കരളില്‍
സങ്കല്പ രാഗസംഗീതം

kāverippūṁ paṭṭaṇattil vāṇaruḽuṁ kāmadevā
kanyaga ñān ninnĕ mohiccū
ĕn kovilā kaṇṇagi ñān ninnĕ mohiccū
mānāykka magaḽe ĕn maṟimān miḻiyāḽe
mānini ninne mohiccū ĕn kaṇṇagī
manassāl ninnĕ variccū

mīnŏkkuṁ miḻigaḽiluṁ tenūṟūṁ sŏḍigaḽiluṁ
nāṇattin pūviriññu nallārgula maṇiye
sŏllĕḻuṁ dhīranalle villāḽi vīranalle
kalyāṇa rūbanĕnṟĕ kaṇgaṇḍa daivamallĕ?(2)
(kāverippūṁ paṭṭaṇattil ..)

nin karaṁ ñān piḍiccāl pŏnpaṇaṁ ĕndu taruṁ
kaṇṇagī kaṇmaṇī
nī sŏnnāluṁ vaigiḍāde
ŏnnāṁ pĕṭṭiyil pŏnnu tarāṁ
raṇḍāṁ pĕṭṭiyil vĕḽḽi tarāṁ
mūnnāṁ pĕṭṭiyil muttu tarāṁ
mūnnu nagaraṁ tarāṁ
kāveri pūṁ paṭṭaṇattil
kārttigadan kolāhalaṁ
kalyāṇa vādya saṁgīdaṁ naṁ karaḽil
saṅgalba rāgasaṁgīdaṁ