കാത്തുകൊള്‍ക ഞങ്ങളേ പരദേവതേ
കാല്‍ത്തളിര്‍ വണങ്ങുന്നു കരുണാമയേ
അത്തലൊക്കെ നീങ്ങുവാന്‍ കനിവേകണേ
ചിത്തസൌഖ്യമാളുവാന്‍ തുണയാകണേ
നെയ്‌വിളക്കുവെച്ചിടാം നേര്‍ച്ചകള്‍ കഴിച്ചിടാം
തെച്ചിമാലചാര്‍ത്തി ഞങ്ങള്‍ പൂജചെയ്തിടാം
തെറ്റുകള്‍ പൊറുക്കണേ നേര്‍വഴികള്‍ കാട്ടണേ
മറ്റൊരാശ്രയം ജഗത്തില്‍ ആരാണമ്മേ?
നിത്യവും ഭജിച്ചിടാം നിന്‍ ഗുണങ്ങള്‍ പാടിടാം
നിസ്തുലപ്രഭാമയേ നമസ്കരിച്ചിടാം
കണ്മിഴി തുറക്കണേ കനിവിയന്നു നോക്കണേ
കന്മഷങ്ങള്‍ നീക്കിയെന്നും പോറ്റേണമേ