Kaattirippoo kanmani

കാത്തിരിപ്പൂ കണ്മണി
Year
Language

(M) കാത്തിരിപ്പൂ കണ്മണീ..
കാത്തിരിപ്പൂ കണ്മണീ..
ഉറങ്ങാത്ത മനമോടെ നിറമാര്‍ന്ന നിനവോടെ
മോഹാര്‍ദ്രമീ... മൺതോണിയില്‍...
(F) കാത്തിരിപ്പൂ മൂകമായ്..
കാത്തിരിപ്പൂ മൂകമായ്..
അടങ്ങാത്ത കടല്‍ പോലെ
ശരല്‍കാല മുകില്‍ പോലെ
എകാന്തമീ പൂഞ്ചിപ്പിയില്‍
(M) കാത്തിരിപ്പൂ കണ്മണീ....

(M) പാടീ മനം നൊന്തു പാടീ
പാഴ്കൂട്ടിലേതോ പകല്‍ കോകിലം
(F) കാറ്റിന്‍ വിരല്‍ തുമ്പു ചാര്‍ത്തീ
അതിന്‍ നെഞ്ചിലേതൊരഴല്‍ ചന്ദനം
(M) ഒരു കൈത്തിരി നാളവുമായ്‌
ഒരു സാന്ത്വന ഗാനവുമായ്‌
വെണ്ണിലാ.. ശലഭമേ.. പോരുമൊ.. നീ.. ?
(F) കാത്തിരിപ്പൂ മൂകമായ്..
(M) കാത്തിരിപ്പൂ കണ്മണീ....

(F) രാവിന്‍ നിഴല്‍ വീണ കോണില്‍
പൂക്കാന്‍ തുടങ്ങീ നീര്‍മാതളം
(M) താനെ തുളുമ്പും കിനാവില്‍
താരാട്ടു മൂളി പുലര്‍ താരകം
(F) ഒരു പൂത്തളിരമ്പിളിയായ്‌
ഇതള്‍ നീര്‍ത്തുമൊരോര്‍മകളില്‍
ലോലമാം.. ഹൃദയമേ.. പോരുമൊ.. നീ..? (കാത്തിരിപ്പൂ..)

(M) kāttirippū kaṇmaṇī..
kāttirippū kaṇmaṇī..
uṟaṅṅātta manamoḍĕ niṟamārnna ninavoḍĕ
mohārdramī... maṇdoṇiyil...
(F) kāttirippū mūgamāy..
kāttirippū mūgamāy..
aḍaṅṅātta kaḍal polĕ
śaralgāla mugil polĕ
ĕgāndamī pūñjippiyil
(M) kāttirippū kaṇmaṇī....

(M) pāḍī manaṁ nŏndu pāḍī
pāḻgūṭṭiledo pagal kogilaṁ
(F) kāṭrin viral tumbu sārttī
adin nĕñjiledŏraḻal sandanaṁ
(M) ŏru kaittiri nāḽavumāy‌
ŏru sāndvana gānavumāy‌
vĕṇṇilā.. śalabhame.. porumŏ.. nī.. ?
(F) kāttirippū mūgamāy..
(M) kāttirippū kaṇmaṇī....

(F) rāvin niḻal vīṇa koṇil
pūkkān duḍaṅṅī nīrmādaḽaṁ
(M) tānĕ tuḽumbuṁ kināvil
tārāṭṭu mūḽi pular tāragaṁ
(F) ŏru pūttaḽirambiḽiyāy‌
idaḽ nīrttumŏrormagaḽil
lolamāṁ.. hṛdayame.. porumŏ.. nī..? (kāttirippū..)