Kaattile mandri

കാട്ടിലെ മന്ത്രി
Work
Year
Language

കാട്ടിലെ മന്ത്രീ..
കാട്ടിലെ മന്ത്രീ കൈക്കൂലി വാങ്ങാന്‍
കൈയ്യൊന്നു നീട്ടൂ രാമാ ആ
കൈയ്യൊന്നു നീട്ടൂ രാമാ
നാട്ടിലിറങ്ങി വോട്ടു പിടിക്കാന്‍
വേഷം കെട്ടൂ രാമാ നല്ല
വേഷം കെട്ടൂ രാമാ
കുഞ്ചിരാമാ - കുഞ്ചിരാമാ (കാട്ടിലെ)

ജാഥ നയിക്കുവതെങ്ങിനെ നീ ?
ഇന്‍കുലാബ് സിന്ദാബാദ്..
കുതികാല്‍ വെട്ടുകയെങ്ങിനെ നീ ? (ജാഥ)
ചക്കാത്തു കാറില്‍ ഉദ്ഘാടനത്തിനു
നാടുകള്‍ ചുറ്റണതെങ്ങിനെ നീ - ഞെളിഞ്ഞ്
നാടുകള്‍ ചുറ്റണതെങ്ങിനെ നീ (കാട്ടിലെ)

പുറകിലെ കീശയിലെന്താണ് ?
പുതിയൊരു പാര്‍ട്ടി റ്റിക്കറ്റോ ?
പുറകിലെ കീശയിലെന്താണ് ?
പുതിയൊരു പാര്‍ട്ടി റ്റിക്കറ്റോ ?
പുലിവാലാണീ രാഷ്ട്രീയം - പുലിവാല്
പുലിവാലാണീ രാഷ്ട്രീയം -
കുരങ്ങുകളിയായ് മാറ്റരുതേ - നീയത്
കുരങ്ങുകളിയായ് മാറ്റരുതേ (കാട്ടിലെ)

kāṭṭilĕ mandrī..
kāṭṭilĕ mandrī kaikkūli vāṅṅān
kaiyyŏnnu nīṭṭū rāmā ā
kaiyyŏnnu nīṭṭū rāmā
nāṭṭiliṟaṅṅi voṭṭu piḍikkān
veṣaṁ kĕṭṭū rāmā nalla
veṣaṁ kĕṭṭū rāmā
kuñjirāmā - kuñjirāmā (kāṭṭilĕ)

jātha nayikkuvadĕṅṅinĕ nī ?
inkulāp sindābāt..
kudigāl vĕṭṭugayĕṅṅinĕ nī ? (jātha)
sakkāttu kāṟil udghāḍanattinu
nāḍugaḽ suṭraṇadĕṅṅinĕ nī - ñĕḽiññ
nāḍugaḽ suṭraṇadĕṅṅinĕ nī (kāṭṭilĕ)

puṟagilĕ kīśayilĕndāṇ ?
pudiyŏru pārṭṭi ṭrikkaṭro ?
puṟagilĕ kīśayilĕndāṇ ?
pudiyŏru pārṭṭi ṭrikkaṭro ?
pulivālāṇī rāṣṭrīyaṁ - pulivāl
pulivālāṇī rāṣṭrīyaṁ -
kuraṅṅugaḽiyāy māṭrarude - nīyat
kuraṅṅugaḽiyāy māṭrarude (kāṭṭilĕ)