Kaattaruvi silangagetti

കാട്ടരുവി ചിലങ്കകെട്ടി
Year
Language

അഹാഹാഹാ... അഹാ
ലലലല ...ലല..
അഹഹാ...ലലല....

ഉത്സവമായി........ വസന്തോൽസവമായി...

കാട്ടരുവി ചിലങ്ക കെട്ടി
കാട്ടലകൾ തബലകൊട്ടി
കടമ്പിൻ ചില്ലകൾ കസവുകെട്ടി
കരിയിലക്കുരുവികൾ കൂടുകെട്ടി
(കാട്ടരുവി)

ആകാശത്താഴ്‌വരയിൽ
അലയും വേണ്മേഘ സുന്ദരികൾ
സ്വതന്ത്ര ജീവിത ഭാവനകൾ
സ്വർഗീയ സുന്ദര കൽപനകൾ
മോഹം എനിക്കു മോഹം
വേണ്മേഘമായ്‌ പറക്കാൻ...
(കാട്ടരുവി)

വെള്ളാമ്പൽ പൊയ്കകളിൽ
വിടരും ചൈതന്യ പൗർണ്ണമികൾ
തുടിച്ചു പടരും പൂവിനങ്ങൾ
തുളുമ്പും യൗവ്വന കാമനകൾ
മോഹം എനിക്കു മോഹം
നെയ്യാമ്പലായ്‌ വിടരാൻ....
(കാട്ടരുവി)

ahāhāhā... ahā
lalalala ...lala..
ahahā...lalala....

utsavamāyi........ vasandolsavamāyi...

kāṭṭaruvi silaṅga kĕṭṭi
kāṭṭalagaḽ tabalagŏṭṭi
kaḍambin sillagaḽ kasavugĕṭṭi
kariyilakkuruvigaḽ kūḍugĕṭṭi
(kāṭṭaruvi)

āgāśattāḻ‌varayil
alayuṁ veṇmegha sundarigaḽ
svadandra jīvida bhāvanagaḽ
svargīya sundara kalbanagaḽ
mohaṁ ĕnikku mohaṁ
veṇmeghamāy‌ paṟakkān...
(kāṭṭaruvi)

vĕḽḽāmbal pŏygagaḽil
viḍaruṁ saidanya paurṇṇamigaḽ
tuḍiccu paḍaruṁ pūvinaṅṅaḽ
tuḽumbuṁ yauvvana kāmanagaḽ
mohaṁ ĕnikku mohaṁ
nĕyyāmbalāy‌ viḍarān....
(kāṭṭaruvi)