Kaattaruvi kaattaruvi koottugaari

കാട്ടരുവി കാട്ടരുവി കൂട്ടുകാരി
Year
Language

കാട്ടരുവി കാട്ടരുവി കൂട്ടുകാരീ
കാറ്റിനോടു ഞാനൊരു കഥ പറഞ്ഞു, അവൾ
കേട്ട പാതി, കേൾക്കാത്ത പാതി,
കാട്ടിൽ മറഞ്ഞു, ഓടി കാട്ടിൽ മറഞ്ഞു (കാട്ടരുവി)

കഥയിലെ കാമുകനെ കാണണമെങ്കിൽ
കവിത ചൊല്ലുന്നതു കേൾക്കണമെങ്കിൽ
പമ്പയാറിൻ കരയിലെ, അമ്പലത്തിന്നരികിലെ
പൊന്നരയാൽത്തറ വരെ കൂടെ വരൂ! എന്റെ കൂടെ വരൂ
ഞാനറിഞ്ഞു ഞാനറിഞ്ഞു ഞാനറിഞ്ഞു (കാട്ടരുവി)

കഥയിലെ കാമുകിയെ കാണണമെങ്കിൽ, ആ
കരളിലെ ഗദ്ഗദം കേൾക്കണമെങ്കിൽ
കണ്ണുനീരിൻ കടലിലെ കതിർകാണാദ്വീപിലെ
മൺകൂടിന്നരുകിൽ നീ കൂടെ വരൂ! എന്റെ കൂടെ വരൂ
ഞാനറിഞ്ഞു ഞാനറിഞ്ഞു ഞാനറിഞ്ഞു (കാട്ടരുവി)

kāṭṭaruvi kāṭṭaruvi kūṭṭugārī
kāṭrinoḍu ñānŏru katha paṟaññu, avaḽ
keṭṭa pādi, keḽkkātta pādi,
kāṭṭil maṟaññu, oḍi kāṭṭil maṟaññu (kāṭṭaruvi)

kathayilĕ kāmuganĕ kāṇaṇamĕṅgil
kavida sŏllunnadu keḽkkaṇamĕṅgil
pambayāṟin karayilĕ, ambalattinnarigilĕ
pŏnnarayālttaṟa varĕ kūḍĕ varū! ĕnṟĕ kūḍĕ varū
ñānaṟiññu ñānaṟiññu ñānaṟiññu (kāṭṭaruvi)

kathayilĕ kāmugiyĕ kāṇaṇamĕṅgil, ā
karaḽilĕ gadgadaṁ keḽkkaṇamĕṅgil
kaṇṇunīrin kaḍalilĕ kadirgāṇādvībilĕ
maṇgūḍinnarugil nī kūḍĕ varū! ĕnṟĕ kūḍĕ varū
ñānaṟiññu ñānaṟiññu ñānaṟiññu (kāṭṭaruvi)