കാറ്റും കടലും ഏറ്റു പാടുന്നൂ നിൻ
പാട്ടിന്റെയീരടികൾ
ഈറ്റുനോവറിയാത്തൊരമ്മ തൻ താരാട്ടു
പാട്ടിന്റെയീരടികൾ
കുരിശിൽ പിടയും നിൻ
സ്വപ്നത്തിൻ തിരു ജഡം
മടിയിലേക്കേറ്റു വാങ്ങി
ഒരു തുള്ളിക്കണ്ണീരാൽ
തീർത്ഥം തളിക്കാം
കരളിൽ മറവു ചെയ്യാം
ചിറകു മുളയ്ക്കാത്ത
കൂടപ്പിറപ്പിനീ
ചിറകിലെ ചൂടു നൽകീ
തുണയായിരിക്കുമ്പോൾ
പാടാൻ മറന്നുവോ
ഇണയെ വിളിക്കും ഗാനം