കാറ്റോരം കടലോരം ആടിപ്പാടാന്‍ വാ
ചേക്കേറാന്‍ മാനത്തെ മട്ടുപ്പാവുണ്ടേ
പ്രേമോദയം ഗാനോത്സവം
മോഹാരവം രാഗോത്സവം
നാണം പൂക്കും പീലിക്കണ്ണില്‍ കോപമോ...
കാണെക്കാണെ ഒന്നല്ലേ നാം..ഓ..മാരിയോ..
സ്വരമധുര മേളയില്‍ നുകര്‍ന്നിടാം.....
നീയെന്റെ പ്രാണന്റെ മൊഴിയായി വന്നാലും
തോരാത്ത മധുമാരിയായ്...
നീയെന്റെ രാഗാര്‍ദ്രശ്രുതിയായിച്ചേര്‍ന്നാലും
തീരാത്ത സ്വരധാരയായ്...
മയങ്ങും മഞ്ചത്തില്‍ മനം പോല്‍ മാംഗല്യം
നക്ഷത്രപ്പൂത്താലം നീട്ടീ...
നാണം പൂക്കും പീലിക്കണ്ണില്‍ കോപമോ...
കാണെക്കാണെ ഒന്നല്ലേ നാം..ഓ..മാരിയോ..
മൊഴിമധുര സൌഹൃദം പകര്‍ന്നിടാം....
കാറ്റോരം കടലോരം ആടിപ്പാടാന്‍ വാ
ചേക്കേറാന്‍ മാനത്തെ മട്ടുപ്പാവുണ്ടേ......
ഗന്ധർവ്വദേവന്റെ അഴകാര്‍ന്ന മുഖമോ
ശൃംഗാര രതിഭാവമായ്....
കാമന്റെ വില്ലിന്റെ അനുരാഗകലയോ..
മായാത്ത മൃദുഹാസമായ്
ഇളംകാറ്റാലോലം ദളം പോല്‍ താരുണ്യം
ചെമ്മാനം സിന്ദൂരം തൂകി
നാണം പൂക്കും പീലിക്കണ്ണില്‍ കോപമോ...
കാണെക്കാണെ ഒന്നല്ലേ നാം..ഓ..മാരിയോ..
കരലളിതമേളനം സുഖാമൃതം.....
(കാറ്റോരം കടലോരം.....)