Kaatrodum kannippaadam

കാറ്റോടും കന്നിപ്പാടം
Year
Language

കാറ്റോടും കന്നിപ്പാടം കതിര്‍ ചൂടും കാലം
തേനോലും താരുണ്യമേ, എന്നില്‍ നീ നീര്‍ത്തും
സ്വപ്‌നങ്ങള്‍ മലരണിയും തീരങ്ങള്‍
നിറമണിയും ഓളങ്ങള്‍ കഥപറയും നേരം
പോരൂ...... പോരൂ.......

(കാറ്റോടും)

നിന്‍ കരിമിഴികള്‍ എഴുതിടുമീ
കവിതകളില്‍ കാണുന്നൂ നിന്നുള്ളം
നീ തൂകും നാണം നിന്റെ മറുപടിയോ
മറുപടിയോ, മറുപടിയോ, മറുപടിയോ
മംഗള മഞ്ജുള മഞ്ജരിയോ
സുരലാളിത രാഗില ഭാവനയോ

(കാറ്റോടും)

സപമ പധധഗ ധനി-രിഗ സരിരിരിസ സരിരിരിസ
സരിഗമപമഗ രിസരിരിസ സനി നിധ ധപ പധധഗ
ധപ സനിരിസ ഗരിസ - സസസനിസ സസസനിസ

പൂങ്കുളിരലകള്‍ തഴുകിടുമീ
വയലരികില്‍ മോഹം മാറി, തമ്മില്‍
ഇന്നൊന്നായ്ത്തീര്‍ന്നു ഞങ്ങള്‍ പറവകളേ
നിങ്ങള്‍ ഞങ്ങടെ കനവുകളോ നവ-
നിര്‍വൃതി നല്‍കിടും അഴകുകളോ

(കാറ്റോടും)

kāṭroḍuṁ kannippāḍaṁ kadir sūḍuṁ kālaṁ
tenoluṁ tāruṇyame, ĕnnil nī nīrttuṁ
svap‌naṅṅaḽ malaraṇiyuṁ tīraṅṅaḽ
niṟamaṇiyuṁ oḽaṅṅaḽ kathabaṟayuṁ neraṁ
porū...... porū.......

(kāṭroḍuṁ)

nin karimiḻigaḽ ĕḻudiḍumī
kavidagaḽil kāṇunnū ninnuḽḽaṁ
nī tūguṁ nāṇaṁ ninṟĕ maṟubaḍiyo
maṟubaḍiyo, maṟubaḍiyo, maṟubaḍiyo
maṁgaḽa mañjuḽa mañjariyo
suralāḽida rāgila bhāvanayo

(kāṭroḍuṁ)

sabama padhadhaga dhani-riga sariririsa sariririsa
sarigamabamaga risaririsa sani nidha dhaba padhadhaga
dhaba sanirisa garisa - sasasanisa sasasanisa

pūṅguḽiralagaḽ taḻugiḍumī
vayalarigil mohaṁ māṟi, tammil
innŏnnāyttīrnnu ñaṅṅaḽ paṟavagaḽe
niṅṅaḽ ñaṅṅaḍĕ kanavugaḽo nava-
nirvṛti nalgiḍuṁ aḻagugaḽo

(kāṭroḍuṁ)