Kaatril sulalikkaatril

കാറ്റില്‍ ചുഴലിക്കാറ്റില്‍
Year
Language

കാറ്റില്‍ ചുഴലിക്കാറ്റില്‍
കാലം സ്വപ്നങ്ങള്‍ കൊണ്ടു നിര്‍മ്മിച്ചത്
കടലാസുകൊട്ടാരമായിരുന്നു

ചന്ദ്രകിരണങ്ങള്‍ തറയില്‍ വിരിച്ചു
സന്ധ്യകള്‍ ചുമരിന്നു ചായമിട്ടു
അപ്സരസ്സേ നീ വരുമെന്നോര്‍ത്തുഞാന്‍
അങ്കണമാകേ അലങ്കരിച്ചു
വന്നില്ല സഖി വന്നില്ല എന്റെ
അന്തഃപുരത്തിലിരുന്നില്ല

നല്ലനാള്‍ നോക്കി ഗൃഹപ്രവേശത്തിനു
നമ്മളൊന്നിച്ചെത്ര കാത്തിരുന്നു
പൂമുഖപ്പന്തലില്‍ മോതിരം മാറുവാന്‍
നാമെത്രകാലം തപസ്സിരുന്നു
വരില്ല ഇനി വരില്ല എന്നെ
മന്ദസ്മിതത്തില്‍ പൊതിയില്ല

kāṭril suḻalikkāṭril
kālaṁ svapnaṅṅaḽ kŏṇḍu nirmmiccat
kaḍalāsugŏṭṭāramāyirunnu

sandragiraṇaṅṅaḽ taṟayil viriccu
sandhyagaḽ sumarinnu sāyamiṭṭu
apsarasse nī varumĕnnorttuñān
aṅgaṇamāge alaṅgariccu
vannilla sakhi vannilla ĕnṟĕ
andaḥpurattilirunnilla

nallanāḽ nokki gṛhapraveśattinu
nammaḽŏnniccĕtra kāttirunnu
pūmukhappandalil modiraṁ māṟuvān
nāmĕtragālaṁ tabassirunnu
varilla ini varilla ĕnnĕ
mandasmidattil pŏdiyilla