കാറ്റേ വാ കടലേ വാ
താമരപ്പൂങ്കാവനത്തില്‍
താമസിക്കും കാറ്റേ വാ
എന്റെ കുഞ്ഞിനു കൊണ്ടുവരുമോ
നിന്റെ പുഷ്പവിമാനം?
കണ്ടുണര്‍ന്ന കിനാവിലിവളെ
കൊണ്ടുപോകാമോ കൂടെ
കൊണ്ടുപോകാമോ?
ആ..... ആ.....
കൊണ്ടിരുത്തണമമ്പിളിക്കല
തുമ്പിതുള്ളും നാട്ടില്‍
ഗന്ധര്‍വ രാജധാനിയില്‍
വളര്‍ത്തിടേണം ഇവളെ
വളര്‍ത്തിടേണം
ആ..... ആ......