Kaatre sundil

കാറ്റേ ചുണ്ടില്‍
Year
Language

കാറ്റേ ചുണ്ടില്‍ പാട്ടുണര്‍ന്നുവോ
പൂവേ നെഞ്ചില്‍ തേനുണര്‍ന്നുവോ
നീറും നാടിന്‍ നൊമ്പരങ്ങളാല്‍
ഗാനം നെയ്യും കോകിലങ്ങളേ
വരൂ ഇനിയും വരൂ ഇതിലേ ഇനിയും വരൂ

നാടേ ജന്മനാടേ നിന്നെ സ്നേഹിച്ചു പോകുന്നു ഞാന്‍
പൊയ്പ്പോയ പൂക്കാലം വീണ്ടും വന്നണയും
വിലയിടിയും ജീവിതം ഇതള്‍കൊഴിയും ജീവിതം
നല്ലൊരു നാളെ ഇല്ലെയില്‍ നീളെ കനവിന്‍ പൂചൂടും
ഇതിലേ ഇനിയും വരൂ....

മോഹം നഗ്നമോഹം അതിന്‍ സൌന്ദര്യമാകുന്നു ഞാന്‍
എന്‍ മൌനരാഗങ്ങള്‍ താനേ വാര്‍ന്നൊഴുകും
അഴകുണരും നാദമായ് അഴലകലും ഗീതമായ്
ജീവിതമാകും വാടിയിലാകെ കതിരായ് ചാഞ്ചാടും
ഇതിലേ ഇനിയും വരു.......

kāṭre suṇḍil pāṭṭuṇarnnuvo
pūve nĕñjil tenuṇarnnuvo
nīṟuṁ nāḍin nŏmbaraṅṅaḽāl
gānaṁ nĕyyuṁ kogilaṅṅaḽe
varū iniyuṁ varū idile iniyuṁ varū

nāḍe janmanāḍe ninnĕ snehiccu pogunnu ñān
pŏyppoya pūkkālaṁ vīṇḍuṁ vannaṇayuṁ
vilayiḍiyuṁ jīvidaṁ idaḽkŏḻiyuṁ jīvidaṁ
nallŏru nāḽĕ illĕyil nīḽĕ kanavin pūsūḍuṁ
idile iniyuṁ varū....

mohaṁ nagnamohaṁ adin saൌndaryamāgunnu ñān
ĕn maൌnarāgaṅṅaḽ tāne vārnnŏḻuguṁ
aḻaguṇaruṁ nādamāy aḻalagaluṁ gīdamāy
jīvidamāguṁ vāḍiyilāgĕ kadirāy sāñjāḍuṁ
idile iniyuṁ varu.......