Kaatre nee totruboyi

കാറ്റേ നീ തോറ്റുപോയി
Year
Language

കാറ്റേ നീ തോറ്റു പോയേ
തല്ലിത്തേങ്ങ പറിക്കാന്‍ നെല്ലിപ്പുളി പറിക്കാന്‍
ഇല്ല നിനക്കു കരുത്തില്ല
വന്ന വഴിക്കേ പോ

വെള്ളയുടുത്തു വീഴാലരിപ്പാടത്തു വെള്ളമനക്കാതെ
കണ്ണുമടച്ചു തപസ്സു നടിക്കുന്ന സന്യാസി കൊക്കച്ചാ
കുഞ്ഞു മത്സ്യങ്ങളെ കൊത്തി വിഴുങ്ങണ കൊച്ചു മിടുക്കനല്ലേ
നിന്റെയിറച്ചി കൊതിക്കും വെടിക്കാരു വന്നു
പുറകിലായി പറന്നോ വേഗം

രാത്തിരി നേരത്തു പാത്തു പതുങ്ങനെ കള്ളനാം വവ്വാലേ
കള്ളും കുടത്തില്‍ നുഴഞ്ഞു കയറി നീ കട്ടു കുടിക്കുമല്ലോ
പേരയ്ക്കാകള്ളാ കാരയ്ക്കാകള്ളാ വേലത്തരങ്ങള്‍ കൊള്ളാം
ഞങ്ങടെ മാവിനടുത്തെങ്ങാന്‍ വന്നാല്‍
കല്ലാണു സമ്മാനം കടന്നോ ദൂരെ

kāṭre nī toṭru poye
tallitteṅṅa paṟikkān nĕllippuḽi paṟikkān
illa ninakku karuttilla
vanna vaḻikke po

vĕḽḽayuḍuttu vīḻālarippāḍattu vĕḽḽamanakkādĕ
kaṇṇumaḍaccu tabassu naḍikkunna sanyāsi kŏkkaccā
kuññu matsyaṅṅaḽĕ kŏtti viḻuṅṅaṇa kŏccu miḍukkanalle
ninṟĕyiṟacci kŏdikkuṁ vĕḍikkāru vannu
puṟagilāyi paṟanno vegaṁ

rāttiri nerattu pāttu paduṅṅanĕ kaḽḽanāṁ vavvāle
kaḽḽuṁ kuḍattil nuḻaññu kayaṟi nī kaṭṭu kuḍikkumallo
peraykkāgaḽḽā kāraykkāgaḽḽā velattaraṅṅaḽ kŏḽḽāṁ
ñaṅṅaḍĕ māvinaḍuttĕṅṅān vannāl
kallāṇu sammānaṁ kaḍanno dūrĕ