Kaatradiccu

കാറ്റടിച്ചു
Year
Language

കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു
കായലിലെ വിളക്കു മരം കണ്ണടച്ചു
സ്വര്‍ഗ്ഗവും നരകവും കാലമാം കടലിന്‍
അക്കരയോ.......ഇക്കരയോ...

മനുഷ്യനെ സൃഷ്ടിച്ചതീശ്വര‍നാണെങ്കില്‍
ഈശ്വരനോടൊരു ചോദ്യം....(2)
കണ്ണുനീര്‍ക്കടലിലെ കളിമണ്‍ ദ്വീപിതു
ഞങ്ങള്‍ക്കെന്തിനു തന്നു
പണ്ടു നീ ഞങ്ങള്‍ക്കെന്തിനു തന്നു
ഓ.....ഓ....(കാറ്റടിച്ചു)

മനുഷ്യനെ തീര്‍ത്തത് ചെകുത്താനാണെങ്കില്‍
ചെകുത്താനോടൊരു ചോദ്യം..(മനുഷ്യ)
സ്വര്‍ഗ്ഗത്തില്‍ വന്നൊരു കനി നീട്ടി ഞങ്ങളെ
ദു:ഖക്കടലിലെറിഞ്ഞു
എന്തിനീ ദു:ഖക്കടലിലെറിഞ്ഞു
ഓ.....ഓ....(കാറ്റടിച്ചു)

kāṭraḍiccu kŏḍuṅgāṭraḍiccu
kāyalilĕ viḽakku maraṁ kaṇṇaḍaccu
svarggavuṁ naragavuṁ kālamāṁ kaḍalin
akkarayo.......ikkarayo...

manuṣyanĕ sṛṣṭiccadīśvaranāṇĕṅgil
īśvaranoḍŏru sodyaṁ....(2)
kaṇṇunīrkkaḍalilĕ kaḽimaṇ dvībidu
ñaṅṅaḽkkĕndinu tannu
paṇḍu nī ñaṅṅaḽkkĕndinu tannu
o.....o....(kāṭraḍiccu)

manuṣyanĕ tīrttat sĕguttānāṇĕṅgil
sĕguttānoḍŏru sodyaṁ..(manuṣya)
svarggattil vannŏru kani nīṭṭi ñaṅṅaḽĕ
du:khakkaḍalilĕṟiññu
ĕndinī du:khakkaḍalilĕṟiññu
o.....o....(kāṭraḍiccu)