Kaatraadi tanalum

കാറ്റാടി തണലും
Work
Year
Language

കാറ്റാടി തണലും തണലത്തരമതിലും ..
മതിലില്ലാ മനസുകളുടെ പ്രണയകുളിരും..
മാറ്റുള്ളൊരു പെണ്ണും മറയത്തൊരു കണ്ണും..
കളിയൂഞ്ഞലാടുന്നെ ഇടനാഴിയിലായ്..
മതിയാവില്ലൊരു നാളിലും ഈ നല്ലൊരു നേരം ..
ഇനിയില്ലിത് പോലെ സുഖം അറിയുന്നൊരു കാലം ..
കാറ്റാടി തണലും തണലത്തര മതിലും ..
മതിലില്ലാ മനസുകളുടെ പ്രണയകുളിരും..

മഞ്ഞിന്‍ കവിള്‍ ചേരുന്നൊരു പൊന്‍വെയിലായ് മാറാന്‍ ..
നെഞ്ചം കണി കണ്ടേ നിറയെ..
മഞ്ഞിന്‍ കവിള്‍ ചേരുന്നൊരു പൊന്‍വെയിലായ് മാറാന്‍ ..
നെഞ്ചം കണി കണ്ടേ നിറയെ..
കാണുന്നതിലെല്ലാം മഴവില്ലുളത് പോലെ..
ചേലുള്ളവ എല്ലാം വരവാകുന്നതു പോലെ
പുലരൊളിയുടെ കസവണിയണ
മലരുകളുടെ രസനടനം..
കാറ്റാടി തണലും തണലത്തര മതിലും ..
മതിലില്ലാ മനസുകളുടെ പ്രണയകുളിരും..

വിണ്ണില്‍ മിഴിപാകുന്നൊരു പെണ്മയിലായി മാറാന്‍..
ഉള്ളില്‍ കൊതി ഇല്ലേ സഖിയെ..
വിണ്ണില്‍ മിഴിപാകുന്നൊരു പെണ്മയിലായി മാറാന്‍..
ഉള്ളില്‍ കൊതി ഇല്ലേ സഖിയെ..
കാണാതൊരു കിളി എങ്ങോ കൊഞ്ചുന്നത് പോലെ..
കണ്ണീരിനു കൈപ്പില്ലെന്നറിയുന്നത്‌ പോലെ..
പുതുമഴയുടെ കൊലുസിളകിയ കനവുകളുടെ പദചലനം..

കാറ്റാടി തണലും തണലത്തര മതിലും ..
മതിലില്ലാ മനസുകളുടെ പ്രണയകുളിരും..
മാറ്റുള്ളൊരു പെണ്ണും മറയത്തൊരു കണ്ണും..
കളിയൂഞ്ഞലാടുന്നെ ഇടനാഴിയിലായ്..
മതിയാവില്ലൊരു നാളിലും ഈ നല്ലൊരു നേരം ..
ഇനിയില്ലിത് പോലെ സുഖം അറിയുന്നൊരു കാലം ..
കാറ്റാടി തണലും തണലത്തര മതിലും ..
മതിലില്ലാ മനസുകളുടെ പ്രണയകുളിരും..
മാറ്റുള്ളൊരു പെണ്ണും മറയത്തൊരു കണ്ണും..
കളിയൂഞ്ഞലാടുന്നെ ഇടനാഴിയിലായ്..

kāṭrāḍi taṇaluṁ taṇalattaramadiluṁ ..
madilillā manasugaḽuḍĕ praṇayaguḽiruṁ..
māṭruḽḽŏru pĕṇṇuṁ maṟayattŏru kaṇṇuṁ..
kaḽiyūññalāḍunnĕ iḍanāḻiyilāy..
madiyāvillŏru nāḽiluṁ ī nallŏru neraṁ ..
iniyillit polĕ sukhaṁ aṟiyunnŏru kālaṁ ..
kāṭrāḍi taṇaluṁ taṇalattara madiluṁ ..
madilillā manasugaḽuḍĕ praṇayaguḽiruṁ..

maññin kaviḽ serunnŏru pŏnvĕyilāy māṟān ..
nĕñjaṁ kaṇi kaṇḍe niṟayĕ..
maññin kaviḽ serunnŏru pŏnvĕyilāy māṟān ..
nĕñjaṁ kaṇi kaṇḍe niṟayĕ..
kāṇunnadilĕllāṁ maḻavilluḽat polĕ..
seluḽḽava ĕllāṁ varavāgunnadu polĕ
pularŏḽiyuḍĕ kasavaṇiyaṇa
malarugaḽuḍĕ rasanaḍanaṁ..
kāṭrāḍi taṇaluṁ taṇalattara madiluṁ ..
madilillā manasugaḽuḍĕ praṇayaguḽiruṁ..

viṇṇil miḻibāgunnŏru pĕṇmayilāyi māṟān..
uḽḽil kŏdi ille sakhiyĕ..
viṇṇil miḻibāgunnŏru pĕṇmayilāyi māṟān..
uḽḽil kŏdi ille sakhiyĕ..
kāṇādŏru kiḽi ĕṅṅo kŏñjunnat polĕ..
kaṇṇīrinu kaippillĕnnaṟiyunnat‌ polĕ..
pudumaḻayuḍĕ kŏlusiḽagiya kanavugaḽuḍĕ padasalanaṁ..

kāṭrāḍi taṇaluṁ taṇalattara madiluṁ ..
madilillā manasugaḽuḍĕ praṇayaguḽiruṁ..
māṭruḽḽŏru pĕṇṇuṁ maṟayattŏru kaṇṇuṁ..
kaḽiyūññalāḍunnĕ iḍanāḻiyilāy..
madiyāvillŏru nāḽiluṁ ī nallŏru neraṁ ..
iniyillit polĕ sukhaṁ aṟiyunnŏru kālaṁ ..
kāṭrāḍi taṇaluṁ taṇalattara madiluṁ ..
madilillā manasugaḽuḍĕ praṇayaguḽiruṁ..
māṭruḽḽŏru pĕṇṇuṁ maṟayattŏru kaṇṇuṁ..
kaḽiyūññalāḍunnĕ iḍanāḻiyilāy..