Kaasmeeri penne vaa

കാശ്മീരി പെണ്ണേ വാ
Year
Language

കാശ്മീരിപ്പെണ്ണേ വാ വാ കളിയാടാൻ വാ
കസ്തൂരിക്കുളിരേ വാ വാ വിളയാടാൻ വാ
താഴമ്പൂ മൊട്ടാണേ തങ്കവർണ്ണ പൊട്ടാണേ
താംകിട തകധിമി ചോടു വെയ്ക്കാൻ വാ
നാട്ടുകൂട്ടം നന്തുണിവാദ്യം പാട്ടുമുണ്ടല്ലോ
നാണമെന്തിനു പൂങ്കിനാക്കിളിയേ
ഹോയ് ഹോയ് ഹോയ് ഹോയ്
ചേലോലും സുൽത്താനേ വാ കളിയാടാൻ വാ
മാറ്റേറും സുറുമക്കണ്ണിൽ മീനാടാൻ വാ

മയ്യണിഞ്ഞ കൺകോണിൽ മാൻ പിടച്ചിൽ കാണണ്ടേ
ആ മയ്യണിഞ്ഞ കൺ കോണിൽ ഇളമാൻ പിടച്ചിൽ കാണണ്ടേ
മണിത്തൂവൽ മെയ്യിൽ മെല്ലെ കിക്കിളി കൂട്ടണ്ടേ
കല്ലുമാല കമ്മലുമായ് ഒരു കാത്തിരിപ്പിൻ സ്വപ്നവുമായ്
മലർക്കൂടിനുള്ളിൽ നിന്നെ ഓർത്തിരിപ്പല്ലേ
ചുന്ദരീ ചുന്ദരീ എൻ ചുന്ദരീ നീയാണെന്നുടെ സ്വർഗ്ഗം
പുന്നാരമേ പൂണാരമേ നെഞ്ചോട് ചേർന്നാടെടീ പെണ്ണേ
മുത്തേ മണിമുത്തമേ മുത്തേ മണിമുത്തമേ
ഹോയ് ചേലോലും സുൽത്താനേ വാ കളിയാടാൻ വാ
മാറ്റേറും സുറുമക്കണ്ണിൽ മീനാടാൻ വാ

ചിഞ്ചിലം ചിലമ്പുന്നു ഒരു പൂങ്കൊലുസ്സ് പോലുള്ളം
കുറുമ്പുമായ് നീയെൻ മാറിൽ മെല്ലെ ചായുമ്പോൾ
വെണ്ണിലാ പൊന്നുടലോ നറുവെണ്ണയായ് ഉരുകുന്നു
തെരുവിലെ പൊൻവെയിൽ താളം നെഞ്ചിലേൽക്കുമ്പോൾ
അമ്പിളീ അമ്പിളീ പൊന്നമിളീ നീയാണെന്നുടെ സ്വപ്നം
മിന്നാട്ടമായ് തുള്ളാട്ടമായ് എന്നൊട് ചേർന്നാടെൻ കണ്ണേ
കരളേ കൽക്കണ്ടമേ കരളേ കൽക്കണ്ടമേ

കാശ്മീരിപ്പെണ്ണേ വാ വാ കളിയാടാൻ വാ വാ
ചേലോലും സുൽത്താനേ വാ കളിയാടാൻ വാ
താഴമ്പൂ മൊട്ടാണേ തങ്കവർണ്ണ പൊട്ടാണേ
താംകിട തകധിമി ചോടു വെയ്ക്കാൻ വാ
നാട്ടുകൂട്ടം നന്തുണിവാദ്യം പാട്ടുമുണ്ടല്ലോ
നാണമെന്തിനു പൂങ്കിനാക്കിളിയേ
ഹോയ് ഹോയ് ഹോയ് ഹോയ്
കാശ്മീരിപ്പെണ്ണേ വാ വാ കളിയാടാൻ വാ വാ
ചേലോലും സുൽത്താനേ വാ കളിയാടാൻ വാ

kāśmīrippĕṇṇe vā vā kaḽiyāḍān vā
kastūrikkuḽire vā vā viḽayāḍān vā
tāḻambū mŏṭṭāṇe taṅgavarṇṇa pŏṭṭāṇe
tāṁkiḍa tagadhimi soḍu vĕykkān vā
nāṭṭugūṭṭaṁ nanduṇivādyaṁ pāṭṭumuṇḍallo
nāṇamĕndinu pūṅginākkiḽiye
hoy hoy hoy hoy
seloluṁ sulttāne vā kaḽiyāḍān vā
māṭreṟuṁ suṟumakkaṇṇil mīnāḍān vā

mayyaṇiñña kaṇgoṇil mān piḍaccil kāṇaṇḍe
ā mayyaṇiñña kaṇ koṇil iḽamān piḍaccil kāṇaṇḍe
maṇittūval mĕyyil mĕllĕ kikkiḽi kūṭṭaṇḍe
kallumāla kammalumāy ŏru kāttirippin svapnavumāy
malarkkūḍinuḽḽil ninnĕ orttirippalle
sundarī sundarī ĕn sundarī nīyāṇĕnnuḍĕ svarggaṁ
punnārame pūṇārame nĕñjoṭ sernnāḍĕḍī pĕṇṇe
mutte maṇimuttame mutte maṇimuttame
hoy seloluṁ sulttāne vā kaḽiyāḍān vā
māṭreṟuṁ suṟumakkaṇṇil mīnāḍān vā

siñjilaṁ silambunnu ŏru pūṅgŏluss poluḽḽaṁ
kuṟumbumāy nīyĕn māṟil mĕllĕ sāyumboḽ
vĕṇṇilā pŏnnuḍalo naṟuvĕṇṇayāy urugunnu
tĕruvilĕ pŏnvĕyil tāḽaṁ nĕñjilelkkumboḽ
ambiḽī ambiḽī pŏnnamiḽī nīyāṇĕnnuḍĕ svapnaṁ
minnāṭṭamāy tuḽḽāṭṭamāy ĕnnŏṭ sernnāḍĕn kaṇṇe
karaḽe kalkkaṇḍame karaḽe kalkkaṇḍame

kāśmīrippĕṇṇe vā vā kaḽiyāḍān vā vā
seloluṁ sulttāne vā kaḽiyāḍān vā
tāḻambū mŏṭṭāṇe taṅgavarṇṇa pŏṭṭāṇe
tāṁkiḍa tagadhimi soḍu vĕykkān vā
nāṭṭugūṭṭaṁ nanduṇivādyaṁ pāṭṭumuṇḍallo
nāṇamĕndinu pūṅginākkiḽiye
hoy hoy hoy hoy
kāśmīrippĕṇṇe vā vā kaḽiyāḍān vā vā
seloluṁ sulttāne vā kaḽiyāḍān vā