Kaasmeera sandhyagale

കാശ്മീര സന്ധ്യകളേ
Work
Year
Language

കാശ്മീരസന്ധ്യകളേ കൊണ്ടുപോരൂ എന്റെ
ഗ്രാമസുന്ദരിക്കൊരു നീലസാരീ
കസ്തൂരിത്തെന്നലേ നീ തരുമോ നിന്റെ
പത്മരാഗതെങ്ങലുള്ള പാദസരം

പാലരുവികള്‍ പൂമുഖങ്ങളില്‍ പാട്ടു പാടും
തേനരുവികള്‍ പൂനിലാവില്‍ താളം തുള്ളൂം
(പാലരുവികള്‍....)
എന്റെ കാവ്യസുന്ദരിയവള്‍ നൃത്തമാടൂം
(കാശ്മീര...)

കാമദേവനേഴുവര്‍ണ്ണത്തേരിലെത്തിടും
കര്‍ണ്ണികാരപ്പൂവുകളാല്‍ പൂവമ്പുകെട്ടും
(കാമദേവന്‍...)
ശ്യാമസുന്ദരി ആലോലമെതിരേല്‍ക്കും(2)
ഗാനപല്ലവി കുളിരേകും

പൂങ്കുരുവികള്‍ പൂമുറ്റങ്ങളിലേറ്റുപാടും
തേന്‍ കുരുവികള്‍ തെന്നലുമായ് കൂടിയാടും
(പൂങ്കുരുവികള്‍..)
എന്റെ കാവ്യസുന്ദരിയവള്‍ നൃത്തമാടൂം
(കാശ്മീര.......)

kāśmīrasandhyagaḽe kŏṇḍuborū ĕnṟĕ
grāmasundarikkŏru nīlasārī
kastūrittĕnnale nī tarumo ninṟĕ
patmarāgadĕṅṅaluḽḽa pādasaraṁ

pālaruvigaḽ pūmukhaṅṅaḽil pāṭṭu pāḍuṁ
tenaruvigaḽ pūnilāvil tāḽaṁ tuḽḽūṁ
(pālaruvigaḽ....)
ĕnṟĕ kāvyasundariyavaḽ nṛttamāḍūṁ
(kāśmīra...)

kāmadevaneḻuvarṇṇatterilĕttiḍuṁ
karṇṇigārappūvugaḽāl pūvambugĕṭṭuṁ
(kāmadevan...)
śyāmasundari ālolamĕdirelkkuṁ(2)
gānaballavi kuḽireguṁ

pūṅguruvigaḽ pūmuṭraṅṅaḽileṭrubāḍuṁ
ten kuruvigaḽ tĕnnalumāy kūḍiyāḍuṁ
(pūṅguruvigaḽ..)
ĕnṟĕ kāvyasundariyavaḽ nṛttamāḍūṁ
(kāśmīra.......)