Kaasaaya kaasellaam

കാശായ കാശെല്ലാം
Year
Language

കാശായ കാശെല്ലാം പൊന്‍കാശ്
കാശ് തരുന്നത് ജഗദീശന്‍
കാശിന്റെ മീതെ പരുന്തും പറക്കില്ല
കാശാശയില്ലാത്ത മാളോരില്ല
ഉം എല്ലാ പിശുക്കന്മാരും പറയണതാ
ഇങ്ങളും പറയണത്, ഏത്?

പെറ്റുവീണ കുരുന്നിന്റെ കയ്യില്
പടച്ചോന്‍ കൊടുത്തയച്ചോ കായ്?
പൂതിയല്ലേ നായരേ കായുണ്ടാക്കാന്‍
നായരേ...ഓ...
പൂതിയല്ലേ നായരേ കായുണ്ടാക്കാന്‍
ഭൂമീന്ന് പോകുമ്പൊ കൊണ്ടുപോവോ?
ഏയ് നായരേ നില്ല്
നിങ്ങള് ഭൂമീന്ന് പോകുമ്പോ കൊണ്ടുപോവോ?
ഭൂമീന്ന് പോകുമ്പൊ കൊണ്ടുപോവൂല്ല
പക്ഷെ ഭൂമിയില്‍ ജീവിക്കാന്‍ കാശു വേണ്ടേ?

മൂന്നു നേരം ഉണ്ണാന്‍ പാത്തുമ്മാ...ഒ...
കാശു വേണ്ടേ? വേണം
മുണ്ടുടുക്കാന്‍ പാത്തുമ്മാ...ഒ...
കാശു വേണ്ടേ? വേണം
മൂന്നു നേരം ഉണ്ണാന്‍ പാത്തുമ്മാ കാശു വേണ്ടേ?
മുണ്ടുടുക്കാന്‍ പാത്തുമ്മാ കാശു വേണ്ടേ?
മൂന്നാള് കൂടുമ്പോള്‍ ചേര്‍ന്നു നില്‍ക്കാന്‍
മുണ്ടിന്റെ കോന്തലയില് കാശു വേണ്ടേ?
പാത്തുമ്മാ...കാശു വേണ്ടേ?

മുണ്ടിനും ചോറിനും കായു ബേണം
പകുക്കാന്‍ കൊടുക്കാന്‍ പുത്തി ബേണം
നാട്ടിലുള്ള കായെല്ലാം കൂട്ടി ബെച്ചാല്‍
നാട്ടാരു ബലയൂല്ലേ രാമന്‍ നായരേ...
ഹള്ളോ നാട്ടാരു ബലയൂല്ലേ രാമന്‍ നായരേ...
നാട്ടിലുള്ളവര്‍ വലഞ്ഞാല്‍ എനിക്കെന്തു തേങ്ങയാ?
കയ്യിലുള്ള കാശെല്ലാം വീതിക്കാനോ?
ഹും കാലണ ഞാനാര്‍ക്കും കൊടുക്കില്ല പാത്തുമ്മാ...
ങെഹേ...

ഉം വേണ്ടാ
കാശായ കാശെല്ലാം കൂട്ടി വെച്ചാല്‍
ആ കാശെല്ലാം നായരേ കള്ളക്കാശ്
ആ കാശിന്റെ മീതെ പറക്കും പരുന്തുണ്ട്
എന്ത്ണ്ട്?
പറപറക്കും പരുന്തുണ്ട്
കാശിന്റെ മീതെ പറക്കും പരുന്തുണ്ട്
മീശ നുള്ളും നായരേ സൂക്ഷിച്ചൊളീ...ഏത്?

kāśāya kāśĕllāṁ pŏnkāś
kāś tarunnat jagadīśan
kāśinṟĕ mīdĕ parunduṁ paṟakkilla
kāśāśayillātta māḽorilla
uṁ ĕllā piśukkanmāruṁ paṟayaṇadā
iṅṅaḽuṁ paṟayaṇat, et?

pĕṭruvīṇa kurunninṟĕ kayyil
paḍaccon kŏḍuttayacco kāy?
pūdiyalle nāyare kāyuṇḍākkān
nāyare...o...
pūdiyalle nāyare kāyuṇḍākkān
bhūmīnn pogumbŏ kŏṇḍubovo?
ey nāyare nill
niṅṅaḽ bhūmīnn pogumbo kŏṇḍubovo?
bhūmīnn pogumbŏ kŏṇḍubovūlla
pakṣĕ bhūmiyil jīvikkān kāśu veṇḍe?

mūnnu neraṁ uṇṇān pāttummā...ŏ...
kāśu veṇḍe? veṇaṁ
muṇḍuḍukkān pāttummā...ŏ...
kāśu veṇḍe? veṇaṁ
mūnnu neraṁ uṇṇān pāttummā kāśu veṇḍe?
muṇḍuḍukkān pāttummā kāśu veṇḍe?
mūnnāḽ kūḍumboḽ sernnu nilkkān
muṇḍinṟĕ kondalayil kāśu veṇḍe?
pāttummā...kāśu veṇḍe?

muṇḍinuṁ soṟinuṁ kāyu beṇaṁ
pagukkān kŏḍukkān putti beṇaṁ
nāṭṭiluḽḽa kāyĕllāṁ kūṭṭi bĕccāl
nāṭṭāru balayūlle rāman nāyare...
haḽḽo nāṭṭāru balayūlle rāman nāyare...
nāṭṭiluḽḽavar valaññāl ĕnikkĕndu teṅṅayā?
kayyiluḽḽa kāśĕllāṁ vīdikkāno?
huṁ kālaṇa ñānārkkuṁ kŏḍukkilla pāttummā...
ṅĕhe...

uṁ veṇḍā
kāśāya kāśĕllāṁ kūṭṭi vĕccāl
ā kāśĕllāṁ nāyare kaḽḽakkāś
ā kāśinṟĕ mīdĕ paṟakkuṁ parunduṇḍ
ĕndṇḍ?
paṟabaṟakkuṁ parunduṇḍ
kāśinṟĕ mīdĕ paṟakkuṁ parunduṇḍ
mīśa nuḽḽuṁ nāyare sūkṣiccŏḽī...et?