Kaarttigadirunaal

കാര്‍ത്തികതിരുനാള്‍
Year
Language

കാർത്തികത്തിരുനാൾ തമ്പുരാട്ടി
കാട്ടിലെ അരയത്തിപ്പെൺകിടാത്തി
ഇന്ദ്രപഞ്ചമി രാത്രിയിൽ അവളൊരു
സിന്ധുഭൈരവി കേട്ടുണർന്നു ഒരു
ഗന്ധർവ്വനവളെ വിളിച്ചുണർത്തി
കാർത്തികത്തിരുനാൾ തമ്പുരാട്ടി....

തളിരിലക്കുമ്പിളിൽ കുളിരോടവളവന്റെ
തിരുമുഖം കണ്ടാകെ തരിച്ചു നിന്നു
കോരിത്തരിച്ചു നിന്നു...
(തളിരിലക്കുമ്പിളിൽ....)
സിന്ദൂരമേഘത്തിൻ പല്ലക്കിനുള്ളിൽ
ഗന്ധർവ്വനവളെ വിളിച്ചിരുത്തി
കൈപിടിച്ചിരുത്തി....
(കാർത്തികത്തിരുനാൾ....)

ഒരു തന്ത്രി തകർന്നതാമവളുടെ വീണയിലെ
അപശ്രുതി കേട്ടവൻ തിരിച്ചുപോയി അവളോ തനിച്ചായി
(ഒരു തന്ത്രി....)
ഏകാന്ത നൊമ്പരത്തിൻ നാലുകെട്ടിനുള്ളിൽ
ഞാനുമാ പെൺകിടാവുമൊരുപോലെ...
ഇന്നൊരുപോലെ...

kārttigattirunāḽ tamburāṭṭi
kāṭṭilĕ arayattippĕṇgiḍātti
indrabañjami rātriyil avaḽŏru
sindhubhairavi keṭṭuṇarnnu ŏru
gandharvvanavaḽĕ viḽiccuṇartti
kārttigattirunāḽ tamburāṭṭi....

taḽirilakkumbiḽil kuḽiroḍavaḽavanṟĕ
tirumukhaṁ kaṇḍāgĕ tariccu ninnu
korittariccu ninnu...
(taḽirilakkumbiḽil....)
sindūrameghattin pallakkinuḽḽil
gandharvvanavaḽĕ viḽiccirutti
kaibiḍiccirutti....
(kārttigattirunāḽ....)

ŏru tandri tagarnnadāmavaḽuḍĕ vīṇayilĕ
abaśrudi keṭṭavan diriccuboyi avaḽo taniccāyi
(ŏru tandri....)
egānda nŏmbarattin nālugĕṭṭinuḽḽil
ñānumā pĕṇgiḍāvumŏrubolĕ...
innŏrubolĕ...