Kaarmugilolivarnnaa

കാര്‍മുകിലൊളിവര്‍ണ്ണാ
Work
Year
Language

കാര്‍മുകിലൊളിവര്‍ണ്ണാ കണ്ണാ
കാമദമൃദുശീലാ
കാര്‍മുകിലൊളിവര്‍ണ്ണാ കണ്ണാ
കാമദമൃദുശീലാ
മാധവാ മനോഹരാ വാസുദേവാ....
കാര്‍മുകിലൊളിവര്‍ണ്ണാ കണ്ണാ
കാമദമൃദുശീലാ....

തീതിന്നും ഹൃദയത്തിന്നഴല്‍നീക്കാനെഴുന്നെള്ളും
താര്‍മാതിന്നകക്കാമ്പേ ഗോകുലപാലാ
കരള്‍പൊട്ടിക്കരയുമ്പോള്‍ ഇരുളിന്‍ ഞാനുഴലുമ്പോള്‍
കരകേറ്റിത്തരേണമേ മഞ്ജുളശീലാ
കാര്‍മുകിലൊളിവര്‍ണ്ണാ കണ്ണാ
കാമദമൃദുശീലാ...........

കാലത്തിന്‍ കനലില്‍ ഈ വനമുല്ല കരിയുന്നു
കാരുണ്യക്കടലേ നീ കനിയേണമേ
ആശിക്കാനഴല്‍ മാത്രം ജീവിക്കാനിരുള്‍ മാത്രം
ഗോവിന്ദ ഭവാനാണെന്‍ ജീവിതസ്പന്ദം
കാര്‍മുകിലൊളിവര്‍ണ്ണാ കണ്ണാ
കാമദമൃദുശീലാ.......

kārmugilŏḽivarṇṇā kaṇṇā
kāmadamṛduśīlā
kārmugilŏḽivarṇṇā kaṇṇā
kāmadamṛduśīlā
mādhavā manoharā vāsudevā....
kārmugilŏḽivarṇṇā kaṇṇā
kāmadamṛduśīlā....

tīdinnuṁ hṛdayattinnaḻalnīkkānĕḻunnĕḽḽuṁ
tārmādinnagakkāmbe gogulabālā
karaḽpŏṭṭikkarayumboḽ iruḽin ñānuḻalumboḽ
karageṭrittareṇame mañjuḽaśīlā
kārmugilŏḽivarṇṇā kaṇṇā
kāmadamṛduśīlā...........

kālattin kanalil ī vanamulla kariyunnu
kāruṇyakkaḍale nī kaniyeṇame
āśikkānaḻal mātraṁ jīvikkāniruḽ mātraṁ
govinda bhavānāṇĕn jīvidaspandaṁ
kārmugilŏḽivarṇṇā kaṇṇā
kāmadamṛduśīlā.......