Kaarmugilin

കാര്‍മുകിലിന്‍
Work
Year
Language

കാര്‍മുകിലിന്‍ തേന്മാവില്‍ ഇന്ന് വാര്‍മഴവില്ലുകള്‍ തീര്‍ത്തു (2)
ഊഞ്ഞാലാ ഊഞ്ഞാലാ ഇവര്‍ക്കാടാന്‍ പൊന്നൂഞ്ഞാല
കാര്‍മുകിലിന്‍ തേന്മാവില്‍ ഇന്ന് വാര്‍മഴവില്ലുകള്‍ തീര്‍ത്തു

വാനിടം ശ്യാമ ഭൂമിയെ രാഗിയെ പോലവേ (2)
ഇന്ന് വാരി വാരി നുകര്‍ന്ന് പൂവാടിയില്‍
ഇരു മാനസങ്ങള്‍ അലിഞ്ഞു തമ്മില്‍ തമ്മില്‍
ഇവര്‍ക്കാടുവാന്‍ മുകില്‍ മാലയില്‍ പൊന്നൂഞ്ഞാല
(കാര്‍മുകിലിന്‍ തേന്മാവില്‍)

പൂവിനേകി യുവ കാമുകന്‍ മധുപന്‍ ആദ്യ ചുംബനങ്ങള്‍ (2)
ഈ പ്രേമികള്‍ മറന്നു മണ്ണും വിണ്ണും
നവ രാഗ ലീല തുടര്‍ന്നു താരുണ്യങ്ങള്‍
ഇവര്‍ക്കാടുവാന്‍ സ്വപ്നവാടിയില്‍ പൊന്നൂഞ്ഞാല
(കാര്‍മുകിലിന്‍ തേന്മാവില്‍)

kārmugilin tenmāvil inn vārmaḻavillugaḽ tīrttu (2)
ūññālā ūññālā ivarkkāḍān pŏnnūññāla
kārmugilin tenmāvil inn vārmaḻavillugaḽ tīrttu

vāniḍaṁ śyāma bhūmiyĕ rāgiyĕ polave (2)
inn vāri vāri nugarnn pūvāḍiyil
iru mānasaṅṅaḽ aliññu tammil tammil
ivarkkāḍuvān mugil mālayil pŏnnūññāla
(kārmugilin tenmāvil)

pūvinegi yuva kāmugan madhuban ādya suṁbanaṅṅaḽ (2)
ī premigaḽ maṟannu maṇṇuṁ viṇṇuṁ
nava rāga līla tuḍarnnu tāruṇyaṅṅaḽ
ivarkkāḍuvān svapnavāḍiyil pŏnnūññāla
(kārmugilin tenmāvil)