Kaarmugile-kannuneerkkadal

കാര്‍മുകിലേ-കണ്ണുനീര്‍ക്കടല്‍
Work
Year
Language

കാർമുകിലേ....ഓ...കാർമുകിലേ
കരയാൻ പോലും വിധിയില്ലേ
മാനത്തെയേകാന്തവീഥിയിലലയും
ഞാനും നീയും ഒരുപോലെ

കണ്ണുനീർക്കടലിലെ തിരകൾ - നമ്മൾ
കരകാണാതെ നടന്നു
ഒരു നീരാവിയായ്‌ ഒരു നെടുവീർപ്പായ്‌
ഉയർന്നു നമ്മളീ ശൂന്യതയിൽ - ഒരുനാൾ
ഉയർന്നു നമ്മളീ ശൂന്യതയിൽ (കണ്ണുനീർ)

താലോലിയ്ക്കാനുള്ള തെന്നലിൻ കൈകൾ
തല്ലിയുടയ്ക്കുകയായിരുന്നു
വാർമഴവില്ലുകൾ മാനസപുത്രികൾ
വാതിലടയ്ക്കുകയായിരുന്നു - മുന്നിൽ
വാതിലടയ്ക്കുകയായിരുന്നു (കണ്ണുനീർ)

ഈശ്വരനുണ്ടെങ്കിൽ ഈശ്വരൻ കൂടിയും
ഇന്നു നമ്മളെ കൈവെടിഞ്ഞു
ആകാശത്തിലെ അന്തിനക്ഷത്രമേ
അകലെ വെളിച്ചമുണ്ടോ പറയൂ
അകലെ വെളിച്ചമുണ്ടോ പറയൂ (കണ്ണുനീർ)

kārmugile....o...kārmugile
karayān poluṁ vidhiyille
mānattĕyegāndavīthiyilalayuṁ
ñānuṁ nīyuṁ ŏrubolĕ

kaṇṇunīrkkaḍalilĕ tiragaḽ - nammaḽ
karagāṇādĕ naḍannu
ŏru nīrāviyāy‌ ŏru nĕḍuvīrppāy‌
uyarnnu nammaḽī śūnyadayil - ŏrunāḽ
uyarnnu nammaḽī śūnyadayil (kaṇṇunīr)

tāloliykkānuḽḽa tĕnnalin kaigaḽ
talliyuḍaykkugayāyirunnu
vārmaḻavillugaḽ mānasabutrigaḽ
vādilaḍaykkugayāyirunnu - munnil
vādilaḍaykkugayāyirunnu (kaṇṇunīr)

īśvaranuṇḍĕṅgil īśvaran kūḍiyuṁ
innu nammaḽĕ kaivĕḍiññu
āgāśattilĕ andinakṣatrame
agalĕ vĕḽiccamuṇḍo paṟayū
agalĕ vĕḽiccamuṇḍo paṟayū (kaṇṇunīr)