Kaarmugam

കാര്‍മുകം
Year
Language

കാർമുകം മാറിൽ ചാർത്തീ മാനസം (2)
കേളിക്കാറ്റിൽ മോഹാരണ്യമാകെ
മദലോലമായ്
മലരിൽ മധുപൻ തേടും കാമനയാം
(കാർമുകം....)

നാലകങ്ങൾ നീളെ തെളിദീപനാളമിളകി
പൂങ്കുളങ്ങൾ തോറും മധു കൈരവങ്ങളാടി
ദൂരെയായ് പൂ‍വാംകുഴലികൾ
സ്നേഹവാടിയിൽ നിരന്നു നീങ്ങുമ്പോളും
മലരിൽ മധുപൻതേടും കാമനയാം
(കാർമുകം..)

നാന്ദി ചൊല്ലിയാടി സ്വരധാര മന്ദമൊഴുകി
പ്രേമരാഗമേകി തളിരിളകി നിന്ന തീരം (2)
ഉണരുമീ മായാമാളവം
കാളിദാസ കാവ്യമന്ത്രമാകുമ്പോഴും
മലരിൽ മധുപൻ തേടും കാമനയാം
(കാർമുകം..)

kārmugaṁ māṟil sārttī mānasaṁ (2)
keḽikkāṭril mohāraṇyamāgĕ
madalolamāy
malaril madhuban deḍuṁ kāmanayāṁ
(kārmugaṁ....)

nālagaṅṅaḽ nīḽĕ tĕḽidībanāḽamiḽagi
pūṅguḽaṅṅaḽ toṟuṁ madhu kairavaṅṅaḽāḍi
dūrĕyāy pūvāṁkuḻaligaḽ
snehavāḍiyil nirannu nīṅṅumboḽuṁ
malaril madhubandeḍuṁ kāmanayāṁ
(kārmugaṁ..)

nāndi sŏlliyāḍi svaradhāra mandamŏḻugi
premarāgamegi taḽiriḽagi ninna tīraṁ (2)
uṇarumī māyāmāḽavaṁ
kāḽidāsa kāvyamandramāgumboḻuṁ
malaril madhuban deḍuṁ kāmanayāṁ
(kārmugaṁ..)