Kaarirumbaani

കാരിരുമ്പാണി
Year
Language

കാരിരുമ്പാണി പഴുതുള്ള കൈകളേ
നീയിന്നു ഞങ്ങളെ അനുഗ്രഹിച്ചു
(കാരിരുമ്പാണി)
അത്യുന്നതങ്ങളില്‍ നിന്നു നീ ഞങ്ങള്‍ടെ
ദുഃഖങ്ങള്‍ കേട്ടു പ്രസാദിച്ചു
(കാരിരുമ്പാണി)

പാപം നിഴല്‍ പോലെ കൂടെ വരുന്നു
പാപികളാല്‍ ഭൂമി നിറയുന്നു
(പാപം )
അറിഞ്ഞുകൊണ്ടാണേലും അറിയാതെയാണേലും
അപരാധങ്ങള്‍ പൊറുക്കേണമേ
അവിടുന്നപരാധങ്ങള്‍ പൊറുക്കണമേ
(കാരിരുമ്പാണി)

ദുഷ്ടന്മാരുടെ കൈകളില്‍ നിന്നു നീ
നിത്യവും മനുഷ്യരെ കാക്കുന്നു
(ദുഷ്ടന്മാരുടെ)
അന്ധകാരത്തിന്നുള്ളില്‍ വഴിതെറ്റി പിരിയുമ്പോള്‍
അവരെ നയിക്കേണമേ
നന്മയില്‍ അവിടുന്നവരെ നയിക്കണമേ
(കാരിരുമ്പാണി)

kārirumbāṇi paḻuduḽḽa kaigaḽe
nīyinnu ñaṅṅaḽĕ anugrahiccu
(kārirumbāṇi)
atyunnadaṅṅaḽil ninnu nī ñaṅṅaḽṭĕ
duḥkhaṅṅaḽ keṭṭu prasādiccu
(kārirumbāṇi)

pābaṁ niḻal polĕ kūḍĕ varunnu
pābigaḽāl bhūmi niṟayunnu
(pābaṁ )
aṟiññugŏṇḍāṇeluṁ aṟiyādĕyāṇeluṁ
abarādhaṅṅaḽ pŏṟukkeṇame
aviḍunnabarādhaṅṅaḽ pŏṟukkaṇame
(kārirumbāṇi)

duṣṭanmāruḍĕ kaigaḽil ninnu nī
nityavuṁ manuṣyarĕ kākkunnu
(duṣṭanmāruḍĕ)
andhagārattinnuḽḽil vaḻidĕṭri piriyumboḽ
avarĕ nayikkeṇame
nanmayil aviḍunnavarĕ nayikkaṇame
(kārirumbāṇi)