Kaargulali karingulali

കാർകുഴലി കരിങ്കുഴലി
Work
Year
Language

കാര്‍കുഴലീ കരിങ്കുഴലീ
കാട്ടില്‍ വളരും കല്ലോലിനീ
നീലമലകള്‍ മടിയില്‍ കിടത്തും
നീയൊരു ഭാഗ്യവതി ഭാഗ്യവതി

തീരം ചൂടുള്ള മാറോടടുക്കി
നൂറുമ്മനല്‍കിയ നിന്‍ കവിളില്‍
നവനീതമൃദുലമാം ആരുടെ കൈകളീ
നഖമുദ്രയണിയിച്ചൂ?
കാറ്റോ കുളിരോ കുളിരോളമിളക്കും കാമരൂപനോ?
ഞാനവന്റെ പരിചാരിക പരിചാരിക
കാര്‍കുഴലീ........

കാലം ആലിംഗനത്തിലൊതുക്കി
രോമാഞ്ചമേകിയ നിന്മാറില്‍
അനുരാഗവിവശമാം ആരുടെകൈകളീ
വനമാലചാര്‍ത്തിച്ചൂ ?
കാടോ കിളിയോ കളിവള്ളംതുഴയും കാമരൂപനോ?
ഞാനവന്റെ പ്രിയനായിക പ്രിയനായിക
കാര്‍കുഴലീ..........

kārguḻalī kariṅguḻalī
kāṭṭil vaḽaruṁ kallolinī
nīlamalagaḽ maḍiyil kiḍattuṁ
nīyŏru bhāgyavadi bhāgyavadi

tīraṁ sūḍuḽḽa māṟoḍaḍukki
nūṟummanalgiya nin kaviḽil
navanīdamṛdulamāṁ āruḍĕ kaigaḽī
nakhamudrayaṇiyiccū?
kāṭro kuḽiro kuḽiroḽamiḽakkuṁ kāmarūbano?
ñānavanṟĕ parisāriga parisāriga
kārguḻalī........

kālaṁ āliṁganattilŏdukki
romāñjamegiya ninmāṟil
anurāgavivaśamāṁ āruḍĕgaigaḽī
vanamālasārtticcū ?
kāḍo kiḽiyo kaḽivaḽḽaṁtuḻayuṁ kāmarūbano?
ñānavanṟĕ priyanāyiga priyanāyiga
kārguḻalī..........