Kaaraagrham kaaraagrham

കാരാഗൃഹം കാരാഗൃഹം
Work
Year
Language

കാരാഗൃഹം കാരാഗൃഹം
എന്നിലെ എന്നെയും നിന്നിലെ നിന്നെയും
തളച്ചിടുന്നൊരു ശിലാലയം
ഇവിടുന്നുയരും നൂറ്റാണ്ടുകൾ തൻ
ഇടിവെട്ടും പ്രതിശബ്ദം..

അവകാശങ്ങൾ അടിച്ചമർത്തി
മനുഷ്യചിന്തകൾ മറയ്ക്കുന്നു
അവന്റെ വയറിൽ വിശപ്പു കൂട്ടി
ഒരു പിടി ഉദരം പുലരുന്നു
കറുത്തതല്ലാ മാനം അതിൽ
ഉദിക്കും കോടി സൂര്യന്മാർ..

നിരന്ന കുടിലുകളിൽ ഇടിച്ചു മാറ്റി
ഒരൊറ്റ മാളിക പണിയുന്നൊരേ
ആഴികൾപോലും കുടിച്ചു തീർക്കും
യുവതകളിവിടെ വരും നാളെ
ചുവന്നതാണീ രക്തം അതിൽ
വിരിയും നൂറു പുഷ്പങ്ങൾ..

kārāgṛhaṁ kārāgṛhaṁ
ĕnnilĕ ĕnnĕyuṁ ninnilĕ ninnĕyuṁ
taḽacciḍunnŏru śilālayaṁ
iviḍunnuyaruṁ nūṭrāṇḍugaḽ tan
iḍivĕṭṭuṁ pradiśabdaṁ..

avagāśaṅṅaḽ aḍiccamartti
manuṣyasindagaḽ maṟaykkunnu
avanṟĕ vayaṟil viśappu kūṭṭi
ŏru piḍi udaraṁ pularunnu
kaṟuttadallā mānaṁ adil
udikkuṁ koḍi sūryanmār..

niranna kuḍilugaḽil iḍiccu māṭri
ŏrŏṭra māḽiga paṇiyunnŏre
āḻigaḽpoluṁ kuḍiccu tīrkkuṁ
yuvadagaḽiviḍĕ varuṁ nāḽĕ
suvannadāṇī raktaṁ adil
viriyuṁ nūṟu puṣpaṅṅaḽ..