കാഞ്ചന നൂപുരം കിലുങ്ങുന്നു
കാഞ്ചനനൂപുരം കിലുങ്ങുന്നു മെല്ലെ
കാളിന്ദി കാറ്റില്‍ കുണുങ്ങുന്നു
രാധികാരമണന്‍ മുകില്‍വര്‍ണ്ണന്‍
രാഗമാലികാ മുരളിയില്‍ കോര്‍ക്കുന്നു
കണ്ണന്റെ കൌമാരകാലം യദുവംശ
കന്യകള്‍ക്കുന്മാദ മേളം
തന്മനോവേദിയിലപ്പോള്‍ മിന്നി
തെളിയുന്നു കംസന്റെ രൂപം
തനനധീംത തിരനാ തില്ലാന
തനനധീംത തനനധീംത തിരനനന
തനനധീംത തിരനാ തില്ലാന
തനനധീംത തനനധീംത തിരനനന
പാരിനന്തകന്‍ ... നേരിന്‍ ഭഞ്ജകന്‍
പാരിനന്തകന്‍ നേരിന്‍ ഭഞ്ജകന്‍
കംസനാമനം നിറയും വേളയില്‍
അന്തരംഗമിളകി മന്നിനുള്ളം തഴുകി
ധര്‍മ്മനാദമൊഴുകി
മാറുന്നു പിന്നെയും കാലം ഉള്‍ക്കണ്ണാല്‍
കാണുന്നു തന്‍ജന്മ കര്‍മ്മം
താരാസമേളയില്‍ ഇന്നും ആരാദ്ധ്യന്‍
പൂകുന്നു കംസന്റെ രാജ്യം
ഗരി ഗഗരിസധ രിസ
ധരിസധപ സധ പഗരിധപ
kāñjananūburaṁ kiluṅṅunnu mĕllĕ
kāḽindi kāṭril kuṇuṅṅunnu
rādhigāramaṇan mugilvarṇṇan
rāgamāligā muraḽiyil korkkunnu
kaṇṇanṟĕ kaൌmāragālaṁ yaduvaṁśa
kanyagaḽkkunmāda meḽaṁ
tanmanovediyilappoḽ minni
tĕḽiyunnu kaṁsanṟĕ rūbaṁ
tananadhīṁta tiranā tillāna
tananadhīṁta tananadhīṁta tirananana
tananadhīṁta tiranā tillāna
tananadhīṁta tananadhīṁta tirananana
pārinandagan ... nerin bhañjagan
pārinandagan nerin bhañjagan
kaṁsanāmanaṁ niṟayuṁ veḽayil
andaraṁgamiḽagi manninuḽḽaṁ taḻugi
dharmmanādamŏḻugi
māṟunnu pinnĕyuṁ kālaṁ uḽkkaṇṇāl
kāṇunnu tanjanma karmmaṁ
tārāsameḽayil innuṁ ārāddhyan
pūgunnu kaṁsanṟĕ rājyaṁ
gari gagarisadha risa
dharisadhaba sadha pagaridhaba