കാണും കണ്ണിനു പുണ്യം നല്‍കിയ
കാനനമേ വരൂ കാനനമേ
കരളുകള്‍ നീളെ കുളിരൊളി തൂവും
കാവുകളേ പൂങ്കാവുകളേ
കലയും മാനും കലരുവതൊരിടം
കളകളമഴകിയ ചോലകളൊരിടം
പാലത്തണലില്‍ പശുമൃഗമോടും
ബാലത്തരുണികള്‍ പാടുവതൊരിടം
കോലക്കുയിലിന്നോടക്കുഴലില്‍
കോമളനാദം നല്‍കിയതാരോ
ഈ നീലക്കുന്നിനുവെള്ളപ്പട്ടുകള്‍
നെയ്തു കൊടുത്തവാരോ
(കാണും )
നിനച്ചു മകളുടെ വരവിതു - കണ്ണുകള്‍
നിറഞ്ഞു വത്സലരുചിയാലേ
ഇരിക്കുമെന്‍പ്രിയദൈവതമച്ഛനെ -
മനം കുളുര്‍ക്കെക്കാണും ഞാന്‍
കനിഞ്ഞു പിച്ചനടത്തിയൊരപ്പന്‍
കൈകളില്‍ വീണുകളിക്കും ഞാന്‍
കാനനമോഹന ഭംഗികളിനിയാ
കണ്‍കളിലൂടെ കാണും ഞാന്‍